നിയമസഭയിലെ സംഘർഷത്തിന് പിന്നാലെ അഞ്ച് പ്രതിപക്ഷ എംഎൽഎമാർ സ്പീക്കർക്ക് പരാതി നൽകി. കെ കെ രമ, ഉമ തോമസ്, സനീഷ് കുമാർ ജോസഫ്, ടി വി ഇബ്രാഹിം, എകെഎം അഷ്റഫ് എന്നിവരാണ് പരാതി നൽകിയത്. എംഎൽഎമാരെ മർദിച്ച വാച്ച് ആൻഡ് വാർഡുകൾക്ക് എതിരെ നടപടി വേണം എന്ന ആവശ്യമാണ് പരാതിയിൽ ഇവർ ഉന്നയിച്ചത്. അതേസമയം നിയമസഭയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്പീക്കർ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. നാളെ രാവിലെ 8 മണിക്കാണ് യോഗം. യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കും.
അഞ്ച് പ്രതിപക്ഷ എംഎൽഎമാർ സ്പീക്കർക്ക് പരാതി നൽകി
