jpg 20230313 184046 0000

ബ്രഹ്മപുരം തീപ്പിടിത്തത്തിൽ സഭയിലും മൗനം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര പ്രമേയത്തിന് അനുമതി നേടി പ്രതിപക്ഷം നൽകിയ നോട്ടീസിന് ആരോഗ്യമന്ത്രി വീണാ ജോർജും തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷുമാണ് നിയമസഭയിൽ മറുപടി നൽകിയത്. സഭയിലുണ്ടായിരുന്നിട്ടും, വിഷയത്തിൽ മുഖ്യമന്ത്രി സംസാരിച്ചില്ല. കൊച്ചി വിഷവാതകം ശ്വസിക്കുമ്പോൾ, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്തു ചെയ്യുകയാണെന്ന ചോദ്യം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉയർത്തിയെങ്കിലും പിണറായി വിജയൻ മൗനം തുടർന്നു. അതേ സമയം, ബ്രഹ്മപുരത്തെ ബയോമൈനിംഗ് കമ്പനിയെ പൂർണമായും സഭയിൽ ന്യായീകരിക്കുകയാണ് സർക്കാർ. പ്രചാരണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നായിരുന്നു തദ്ദേശമന്ത്രിയുടെ സഭയിലെ മറുപടി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *