മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇന്നും ഇഡി ചോദ്യം ചെയ്തു. രണ്ടാം ദിവസമാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.ഇന്നലെ പത്തര മണിക്കൂർ സിഎം രവീന്ദ്രനെ ചോദ്യം ചെയ്തു.സ്വപ്നയുടെ മൊഴിയും ഡിജിറ്റൽ തെളിവുകളും അടിസ്ഥാനമാക്കിയാണ് ഇന്നും ചോദ്യം. കള്ളപ്പണകേസിൽ ശിവശങ്കറിന് ശേഷം അന്വേഷണ സംഘം ചോദ്യം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ രണ്ടാമത്തെയാളാണ് സി.എം രവീന്ദ്രൻ. കരാർ കിട്ടാൻ യുണിടാക്ക് ഉടമയ്ക്ക് കോഴ നൽകിയതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ് ഇഡിയുടെ അന്വഷണം.
സിഎം രവീന്ദ്രനെ ഇഡി രണ്ടാം ദിവസവും ചോദ്യം ചെയ്തുവരുന്നു.
