മേഘാലയ, നാഗാലാൻഡ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ 7 നും ത്രിപുരയിൽ 8 നും നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും പങ്കെടുക്കും.
ത്രിപുരയിൽ മുഖ്യമന്ത്രിയാരാണെന്നുള്ളതിൽ ഇതുവരെ തീരുമാനമായിട്ടില്ല. നിലവിലുള്ള മുഖ്യമന്ത്രി മണിക് സാഹ തുടരുന്നില്ലെങ്കിൽ കേന്ദ്ര സഹമന്ത്രി പ്രതിമാ ഭൗമിക്കിനാണ് അവസരം.
നാഗാലാൻഡിൽ എൻഡിപിപി യുടെ നെയ്ഫ്യുറിയോ അഞ്ചാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സഖ്യകക്ഷിയായ ബിജെപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കും.
മേഘാലയയിൽ സർക്കാർ രൂപീകരിക്കാൻ കാവൽ മുഖ്യമന്ത്രിയും എൻ പി പി നേതാവുമായ കോൺറാഡ് സാങ്ങ്മയെ ഗവർണർ ക്ഷണിച്ചു. ബിജെപിയുടെയും എച്ച്എസ്പിഡിപി യുടെയും രണ്ടു വീതം എം എൽ എ മാർ ഉൾപ്പെടെ 32 എം എൽ എ മാരുടെ പിന്തുണയുണ്ടെന്നു സാങ്ങ്മ പറഞ്ഞു.