രാജ്യത്ത് ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള ജനുവരിയിലെ പണപ്പെരുപ്പനിരക്ക് കുറഞ്ഞു. അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന നിലയായ 4.31 ശതമാനത്തിലേക്കാണ് പണപ്പെരുപ്പനിരക്ക് കുറഞ്ഞത്. തുടര്‍ച്ചയായ മൂന്നാം മാസമാണ് പണപ്പെരുപ്പനിരക്ക് കുറയുന്നത്. ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതാണ് പണപ്പെരുപ്പനിരക്ക് കുറയാന്‍ കാരണം. പച്ചക്കറി, പയറുവര്‍ഗങ്ങള്‍ അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയിലാണ് കുറവ് ഉണ്ടായത്. അതേസമയം ധാന്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, ഇറച്ചി, മീന്‍ എന്നിവയുടെ വിലക്കയറ്റം തുടരുന്നു. കഴിഞ്ഞ ആര്‍ബിഐയുടെ പണവായ്പ നയ അവലോകന യോഗത്തില്‍ മുഖ്യ പലിശനിരക്ക് കുറച്ചിരുന്നു. കാല്‍ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. അഞ്ചുവര്‍ഷത്തിന് ശേഷം ആദ്യമായാണ് പലിശനിരക്ക് കുറച്ചത്. പണപ്പെരുപ്പനിരക്ക് കുറഞ്ഞ പശ്ചാത്തലത്തില്‍ വീണ്ടും പലിശനിരക്ക് കുറയ്ക്കാന്‍ ആര്‍ബിഐ തയ്യാറാകുമെന്നാണ് വിപണി വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ഏപ്രിലിലാണ് ഇനി അടുത്ത പണവായ്പ നയ അവലോകന യോഗം.
ജനുവരിയിലെ പണപ്പെരുപ്പനിരക്ക് കുറഞ്ഞു
