ജോ ആന്‍ഡ് ജോ, 18 പ്ലസ്, എന്നീ സിനിമകള്‍ക്കു ശേഷം അരുണ്‍ ഡി ജോസ് സംവിധാനത്തില്‍ യുവനിര അണിനിരക്കുന്ന ‘ബ്രോമാന്‍സ്’ പ്രണയദിനത്തില്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. രാജേന്ദ്ര മൈതാനിയില്‍ നടന്ന എം ജി യൂണിവേഴ്സ്റ്റിയുടെ നാടകോത്സവം വേദിയിലെത്തിയ ബ്രോമാന്‍സ് താരങ്ങള്‍ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയിരുന്നു. ചിത്രത്തിന്റെ പ്രി റിലീസ് പ്രമോഷന് ആഘോഷങ്ങളാണ് ഇതോടെ അവസാനിച്ചത്. ചിത്രത്തിലെ ‘പിരാന്ത്’ എന്ന ലിറിക്കല്‍ ഗാനവും, മുന്നേ ഇറങ്ങിയ പ്രൊമോ ഗാനം ജെന്‍ സീ ആന്തവും യുവാക്കള്‍ ഇതിനോടകം നെഞ്ചിലേറ്റി കഴിഞ്ഞിട്ടുമുണ്ട്. മാത്യു തോമസ്, അര്ജുന് അശോകന്, സംഗീത് പ്രതാപ്, മഹിമ നമ്പ്യാര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. കലാഭവന്‍ ഷാജോണ്‍, ശ്യാം മോഹന്‍ തുടങ്ങിയവും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന് ആണ് ചിത്രം നിര്‍മിക്കുന്നത്. അരുണ്‍ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യന്‍, രവീഷ്നാഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
‘ബ്രോമാന്‍സ്’ എത്തുന്നു, പ്രണയദിനത്തില്‍!
