പെരളശ്ശേരി എകെജി സ്മാരക ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടം ഫെബ്രുവരി 15 -നു ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി. കെട്ടിടത്തിന്റെ പഴയതും പുതിയതുമായ ചിത്രം പങ്കുവച്ചാണ് ഫേസ്ബുക്കിൽ മുഖ്യമന്ത്രിയുടെ കുറിപ്പ്. 20 കോടി രൂപ ചെലവിൽ നിർമ്മിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്.അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന സ്കൂളുകൾ ലോകശ്രദ്ധ നേടുന്ന മികവിന്റെ കേന്ദ്രങ്ങളാക്കി പൊതുവിദ്യാലയങ്ങളെ മാറ്റാൻ എൽഡിഎഫ് സർക്കാരിനു സാധിച്ചുവെന്നും മുഖ്യമന്ത്രി കുറിപ്പിൽ പറഞ്ഞു.
പെരളശ്ശേരി എകെജി സ്മാരക ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടം ഫെബ്രുവരി 15 -നു ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി
