കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎ ആശുപത്രി വിട്ടു. 46 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഡിസ്ചാർജ്. ഡിസംബർ 29നാണ് എംഎൽഎ വീണ് പരിക്കേൽക്കേറ്റത്.ആശുപത്രിയില്‍ നിന്നും ഓണ്‍ലൈനായി പൊതുപരിപാടിയിൽ ഉമ തോമസ് എംഎൽഎ പങ്കെടുത്തിരുന്നു.വലിയ അപകടത്തിൽ നിന്നാണ് കരകയറിയതെന്നും എല്ലാവരും ചേര്‍ത്തുനിര്‍ത്തിയെന്നും കരുതലിന് നന്ദിയുണ്ടെന്നും ഉമ തോമസ് എംഎൽഎ. കല്ലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉമ തോമസ് എംഎൽഎ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷം സംസാരിക്കുകയായിരുന്നു. എല്ലാവരും തന്റെ കൂടെ നിന്നുവെന്നും എല്ലാവര്ക്കും നന്ദിയുണ്ടെന്നും ഉമ തോമസ് എം.എൽഎ പറഞ്ഞു.
ഉമ തോമസ് എംഎൽഎ ആശുപത്രി വിട്ടു
