‘ആനന്ദ’ത്തിന് ശേഷം ഗണേഷ് രാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘പൂക്കാലം’. ചിത്രത്തില്‍ നൂറ് വയസ്സ് പ്രായമുള്ള കഥാപാത്രമായാണ് വിജയരാഘവന് എത്തുന്നത്. ചിത്രം പ്രേക്ഷകര്‍ക്ക് മുന്പില് എത്തുന്നതിന് മുന്‍പായി ‘ഹ്യൂമന്‍സ് ഓഫ് പൂക്കാലം’ എന്ന പേരില്‍ ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചെറുപ്പക്കാരുടെ കഥയാണ് ആനന്ദം പറഞ്ഞതെങ്കില്‍ ‘പൂക്കാല’ത്തില്‍ മുതിര്‍ന്നവരാണ് കഥാപാത്രമായി എത്തുന്നത്. നായകനായും സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ ഇതിനകം വിവിധ വേഷങ്ങളില്‍ തിളങ്ങിയിട്ടുള്ള വിജയരാഘവന് അഭിനയരംഗത്ത് 50 വര്‍ഷം പിന്നിടുകയാണ്. ഇതാദ്യമായാണ് നൂറിനോടടുത്ത് പ്രായം തോന്നിക്കുന്ന കഥാപാത്രമായി വിജയരാഘവന് എത്തുന്നത്. കെ.പി.എസി. ലീല, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്, സുഹാസിനി മണിരത്നം, ജഗദീഷ്, അബു സലിം, ജോണി ആന്റണി, അന്നു ആന്റണി, റോഷന് മാത്യു, സരസ ബാലുശ്ശേരി, അരുണ്‍ കുര്യന്, ഗംഗ മീര, രാധ ഗോമതി, അരുണ്‍ അജികുമാര്‍, ശരത് സഭ, അരിസ്റ്റോ സുരേഷ് തുടങ്ങിയവര്‍ക്കൊപ്പം കാവ്യ, നവ്യ, അമല്‍, കമല്‍ എന്നീ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.