തൊഴിലാളികൾ എല്ലാം സംതൃപ്തരാണെന്നും നിർബന്ധ വിആർഎസ് കെ എസ് ആർ ടി സി യിൽ ഉണ്ടാകില്ലെന്നും മന്ത്രി ആന്റണി രാജു. കെ എസ് ആർ ടി സി യിൽ ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം നൽകാൻ തീരുമാനിച്ചിട്ടില്ലെന്നും ട്രേഡ് യൂണിയൻ നേതാക്കൾ അല്ലാതെ മറ്റാരും ഗഡുക്കളായി ശമ്പളം കിട്ടുന്നതിന് എതിരല്ലെന്നും,കെ എസ് ആർ ടി സി യിൽ സ്വകാര്യവത്കരണ നീക്കമില്ല. യൂണിയനുകൾ സമ്മതിക്കുന്നത് മാത്രമാണോ മാനേജ്മെന്റിന് നടപ്പാക്കാൻ കഴിയുന്നതെന്നും മന്ത്രി ചോദിച്ചു.കെഎസ്ആർടിസിയുടെ പ്രതിസന്ധിക്ക് മുഖ്യകാരണം കേന്ദ്രനയം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.