ഹരിപ്പാട് മുൻ ഡിവൈഎഫ്ഐ നേതാവായിരുന്ന അമ്പാടി ഉണ്ണി തന്നെ മര്‍ദ്ദിച്ചിട്ടില്ലെന്ന് എസ്എഫ്ഐ വനിത നേതാവ് പി ചിന്നു. സംഭവങ്ങളെല്ലാം ഫേസ്ബുക്ക് കുറിപ്പിലൂടെ നിഷേധിച്ചാണ് അക്രമത്തിനിരയായ ചിന്നു ഇപ്പോള്‍ രംഗത്ത് വന്നിട്ടുള്ളത്. ഇന്നലെ നടന്നത് ഒരു അപകടം മാത്രമാണ് എന്നാണ് ചിന്നു ഇപ്പോള്‍ പറയുന്നത്. ഇതിന്റെ പേരില്‍ എസ്എഫ്ഐയേയും ഡിവൈഎഫ്ഐയെയും ബോധപൂര്‍വം വലിച്ചിഴക്കുകയാണ്.ചിലരുടെ വ്യക്തി താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരം പ്രചാരണങ്ങളെന്നും ചിന്നു വ്യക്തമാക്കി. അതേസമയം, ചിന്നുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം പ്രതികരിച്ചിട്ടില്ല. ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയായ അമ്പാടി ഉണ്ണിയെ പുറത്താക്കിയത് വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്. അമ്പാടി ഉണ്ണി അക്രമം നടത്തിയതിനെകുറിച്ചുള്ള തെളിവുകളും മൊഴികളും ശേഖരിച്ചിട്ടുണ്ട്.
ഹരിപ്പാട് മുൻ ഡിവൈഎഫ്ഐ നേതാവായിരുന്ന അമ്പാടി ഉണ്ണി തന്നെ മര്‍ദ്ദിച്ചിട്ടില്ലെന്ന് എസ്എഫ്ഐ വനിത നേതാവ് പി ചിന്നു
