വയനാട് തലപ്പുഴ ചിറക്കരയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവതിക്ക് പരുക്കേറ്റു. ചിറക്കര ചേരിയില്‍ വീട്ടില്‍ ജംഷീറയ്ക്കാണ് പരുക്കേറ്റത്.
ഇന്ന് രാവിലെ വീടിന് സമീപത്ത് വെച്ചാണ് ജംഷീറയെ കാട്ടുപന്നി ആക്രമിച്ചത്. പരുക്കേറ്റ യുവതിയെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു