5ജി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കിടിലന്‍ ഓഫറുകളുമായി ആമസോണ്‍. ചില ബ്രാന്‍ഡുകളുടെ ഫോണുകള്‍ക്ക് 60 ശതമാനം വരെ ഇളവുകള്‍ നല്‍കുന്നുണ്ട്. ഇതിനോടൊപ്പം തന്നെ നോകോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫര്‍ എന്നിവയും ലഭ്യമാണ്. എച്ച്ഡിഎഫ്‌സി, എച്ച്എസ്ബിസി ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 5 ശതമാനം മുതല്‍ 10 ശതമാനം വരെയാണ് ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുന്നത്. സാംസംഗ് ഗാലക്‌സി എസ്20 സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 59 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, 30,999 രൂപയ്ക്ക് സാംസംഗ് ഗാലക്‌സി എസ്20 5ജി വാങ്ങാന്‍ സാധിക്കും. ലാവ ബ്ലേസ് 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ 27 ശതമാനം വിലക്കിഴിവില്‍ വാങ്ങാന്‍ സാധിക്കും. ലോഞ്ച് ചെയ്യുമ്പോള്‍ ഈ സ്മാര്‍ട്ട്‌ഫോണുകളുടെ വില 14,999 രൂപയാണ്. നിലവില്‍, 10,999 രൂപയ്ക്കാണ് ലാവ ബ്ലേസ് 5ജി വാങ്ങാന്‍ സാധിക്കുക. വണ്‍പ്ലസ് നോര്‍ഡ് സിഇ2 ലൈറ്റ് 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ 5 ശതമാനം കിഴിവില്‍ 18,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. 20,999 രൂപ വിലയുള്ള റെഡ്മി നോട്ട് 11ടി 5ജി ഇപ്പോള്‍ 19 ശതമാനം ഇളവില്‍ 16,999 രൂപയ്ക്കും 24,999 രൂപ വിലയുണ്ടായിരുന്ന സാംസങ് ഗ്യാലക്‌സി എം33 5ജി ഇപ്പോള്‍ 28 ശതമാനം ഇളവില്‍ 17,999 രൂപയ്ക്കാണ് വില്‍ക്കുന്നത്.