.കൊച്ചി നഗരത്തിലെ വിവിധ ഹോട്ടലുകൾക്കും തട്ടുകടകൾക്കും ഷവർമ, അൽഫാം എന്നിവ തയ്യാറാക്കാനുള്ള
മാംസം വിതരണം ചെയ്തിരുന്ന കളമശ്ശേരിയിലെ ഒരു കേന്ദ്രീകൃത അടുക്കളയിൽ നിന്ന് അഴുകിയ മാംസം പിടിച്ചെടുത്തു. കൈപ്പടമുകളിൽ ഒരു പുരയിടത്തിലാണ് വൃത്തിഹീനമായ സാഹചര്യത്തിൽ ഫ്രീസറുകളിൽ മാംസം സൂക്ഷിച്ചിരുന്നത്.
കെട്ടിടത്തിനു പുറത്തു തെങ്ങിൻ ചുവട്ടിൽ വരെ ഫ്രീസുറുകൾ വച്ചാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്ന്
ദൃക്സാക്ഷികൾ പറയുന്നു.
ഇവിടെനിന്നു മലിനമായ വെള്ളം പുറത്തേക്ക് ഒഴുകുകയും രൂക്ഷ ഗന്ധം ഉയരുകയും ചെയ്തതോടെ അടുത്ത വീടുകളിലെ താമസക്കാർ കളമശ്ശേരി നഗരസഭയിൽ വിവരമറിയിക്കുകയും അവിടത്തെ
ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ . ഉദ്യോഗസ്ഥന്മാർ നടത്തിയ പരിശോധനയിൽ 500 കിലോയിലേറെ മാംസം
അഴുകിയ നിലയിൽ കണ്ടെത്തുകയും ചെയ്തു. 150 കിലോ പഴകിയ എണ്ണയും കണ്ടെത്തി. ഇത് കാക്കനാട് ബ്രഹ്മപുരത്തെ മാലിന്യസംസ്കരണ കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോയി.
പാലക്കാട് മണ്ണാർകാട് ഒതുക്കുംപുറത്തു ജുനൈസിന്റെ ഉടമസ്ഥതയുള്ളതാണ് സ്ഥാപനം. ഷവർമയും മറ്റും ഉണ്ടാക്കുന്നഉപകരണങ്ങളും ഇവിടെനിന്നു പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഏതാനും ഹോട്ടലുകൾ ഇവിടെനിന്നു നൽകിയ മാസം. നിഷേധിച്ചതായും പറയപ്പെടുന്നു.
വളരെ കുറഞ്ഞ വിലയ്ക്കാണ് ഇവിടെനിന്നു ഷവർമയ്ക്കായും
മറ്റും കടകളിലേക്ക് ഇറച്ചി വിതരണം ചെയ്തിരുന്നതെന്നാണ് അറിയുന്നത്.
ഇതര സംസ്ഥാനങ്ങളിൽനിന്നു കോഴി ഫാമുകളിലെ ചത്ത കോഴിയെ ശേഖരിച്ചു മാംസം തയാറാക്കി ട്രെയിൻ വഴി എത്തിച്ചു സൂക്ഷിച്ചിരുന്ന കേന്ദ്രമാണ് ഇതെന്നും പറയപ്പെടുന്നു.