ജമ്മു കാശ്മീരിലെ രജൗരി സെക്ടറിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി ഉയർന്നു. ഇന്നലെ മൂന്ന് പേരാണ് സംഭവത്തിൽ മരിച്ചത്. ഇന്നാണ് നാലാമത്തെയാളുടെ മരണം സ്ഥിരീകരിച്ചത്. അത്യാസന്ന നിലയിലുള്ള രണ്ട് പേരെ ജമ്മുവിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്നലെയാണ് ധാംഗ്രിയിൽ ആക്രമണം നടന്നത്. ഭീകരരുടെ ആക്രമണത്തിൽ പത്തോളം പേർക്ക് പരിക്കേറ്റിരുന്നു. ഇന്നലെ വൈകീട്ടാണ് ആക്രമണം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ആയുധങ്ങളുമായെത്തിയ രണ്ട് ഭീകരർ പ്രദേശവാസികളായ ആളുകളുടെ നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ധാംഗ്രി മേഖലയിൽ വിവിധ സംഘടനകൾ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.