കോവിഡ് വ്യാപനം ഉണ്ട് എന്ന വിലയിരുത്തലിൽ കേന്ദ്ര ആരോഗ്യമന്ത്രി അയച്ച കത്തിലെ
നിർദേശം തള്ളി രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര തുടരുന്നു. ഇന്ന് ഹരിയാനയിൽ തുടരുന്ന ഭാരത് ജോഡോ യാത്രയിൽ പതിവുപോലെ മാസ്ക് ധരിക്കാതെയാണ് രാഹുൽ യാത്ര നടത്തുന്നത്. തുടങ്ങിയത്. ഒപ്പമുള്ള ആയിരക്കണക്കിന് പ്രവർത്തകരും മാസ്കണിഞ്ഞിട്ടില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ യാത്ര നിർത്തിവയ്ക്കേണ്ടി വരുമെന്നാവശ്യപ്പെട്ട് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രാഹുൽ ഗാന്ധിക്കും അശോക് ഗെലോട്ടിനും കത്തയച്ചിരുന്നു.
വിദേശരാജ്യങ്ങളിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം രാഹുൽ ഗാന്ധിക്ക് മന്നറിയിപ്പ് നൽകിയത്. മാസ്കും സാനിറ്റൈസറും ഉൾപ്പെടെ കൊവിഡ് പ്രതിരോധത്തിനുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും വാക്സീൻ സ്വീകരിച്ചവരെ മാത്രം യാത്രയിൽ പങ്കെടുപ്പിച്ചും വേണം ജോഡോ യാത്ര എന്നാണ് കേന്ദ്ര നിർദേശം. പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ കഴിയില്ലെങ്കിൽ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്നും മൻസൂക് മാണ്ഡവ്യയുടെ കത്തിലുണ്ട്.
ഇതിനെ തുടർന്ന് പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധിച്ചിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ റോഡ് ഷോയിൽ പ്രധാനമന്ത്രി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നാണ് കോൺഗ്രസ് എം പി. അധിർ രഞ്ജൻ ചൗധരി ചോദിച്ചത്. ആരോഗ്യ മന്ത്രിയുടെ ആശങ്ക സത്യസന്ധമാണെങ്കിൽ ആദ്യം കത്തയക്കേണ്ടത് പ്രധനാമന്ത്രിക്കാണെന്ന് പറഞ്ഞു. പാർലമെൻറ് സമ്മേളനം പോലും കൊവിഡ് മാനദണ്ഡങ്ങൾ ഇല്ലാതെയാണ് നടക്കുന്നത്.