തിരുവനന്തപുരം ആയുർവേദ കോളജിൽ തോറ്റ വിദ്യാർത്ഥികൾക്ക് നൽകിയ ബിരുദ സർട്ടിഫിക്കറ്റ് തിരിച്ചു വാങ്ങി. രണ്ടാം വർഷ പരീക്ഷ തോറ്റിട്ടും ചടങ്ങിൽ പങ്കെടുത്ത ഏഴ് വിദ്യാർഥികൾ ഉൾപ്പെടെയാണ് സർട്ടിഫിക്കറ്റ് തിരുച്ചുനൽകിയത്.
ആരോഗ്യ സർവകലാശാല വിസി കോളജ് അധികൃതകർക്ക് നോട്ടീസ് നൽകിയതിനെ തുടർന്നാണ്
ഇവരിൽ നിന്ന് സർട്ടിഫിക്കറ്റ് തിരുച്ചുവാങ്ങിയത്.
മേലിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമ്പോൾ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ കാര്യവും ചടങ്ങിന്റെ വിശദാംശങ്ങളും നേരത്തെ തന്നെ ബോധ്യപ്പെടുത്തണം എന്ന് പ്രിൻസിപ്പാൾ ഹൗസ് സർജൻസ് അസോസിയേഷന് നിർദേശം നൽകിയിട്ടുണ്ട്