ക്രിസ്മസ്, ന്യൂ ഇയർ സമയത്തെ യാത്രാ ക്ലേശം പരിഹരിക്കാൻ ദക്ഷിണ റെയിൽവേയുടെ പുതിയ പദ്ധതികൾ. കേരളത്തിനായി 17 സ്പെഷ്യൽ ട്രെയിനുകൾ ദക്ഷിണ റെയിൽവേ അനുവദിച്ചു. മറ്റന്നാൾ മുതൽ ജനുവരി 2 വരെയുള്ള ദിവസങ്ങളിലാണ് സ്പെഷ്യൽ ട്രെയിനുകൾ ഓടുക. 51 സ്പെഷ്യൽ ട്രെയിനുകളാണ് ക്രിസ്മസ്, ന്യൂ ഇയർ കാലത്ത് കേരളത്തിനായി അനുവദിച്ചിട്ടുള്ളത്. എറണാകുളം ജംഗ്ക്ഷൻ- ചെന്നൈ, ചെന്നൈ എഗ്മോർ – കൊല്ലം, എറണാകുളം ജംഗ്ക്ഷൻ-വേളാങ്കണി, എറണാകുളം ജംഗ്ക്ഷൻ- താമ്പ്രം, റൂട്ടുകളിലും തിരിച്ചുമാണ് സ്പെഷ്യൽ ട്രെയിനുകൾ. പാലക്കാട് വഴിയും ചെങ്കോട്ട വഴിയുമാണ് അധിക ട്രെയിനുകൾ. ടിക്കറ്റ് ലഭിക്കാതെ നിരവധിപേർ ബുദ്ധിമുട്ടുന്നുണ്ട്. യാത്രക്ലേശം പരിഹരിക്കപ്പെടുമെന്ന് തന്നെയാണ് അധികൃതർ പറയുന്നത്.
യാത്രാ ക്ലേശം പരിഹരിക്കാൻ ദക്ഷിണ റെയിൽവേയുടെ പുതിയ പദ്ധതികൾ
