കേരള ഹൈക്കോടതി തന്നെ വിമർശിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ ഹൈക്കോടതി വിമർശിച്ചുവെന്നത് മാധ്യമ സൃഷ്ടിയാണ് . ചില മാധ്യമങ്ങൾ ഇത്തരത്തിൽ റിപ്പോർട്ട് നൽകുന്നത് സർക്കാരിന്റെ സമ്മർദ്ദം കൊണ്ടാണെന്നും ഗവർണ്ണർ പറഞ്ഞു. നാളെത്തന്നെ വൈസ് ചാൻസലർമാരുടെ വാദം കേൾക്കുമെന്നും കാരണം കാണിക്കൽ നോട്ടീസമായി ബന്ധപ്പെട്ട നടപടികൾ രണ്ട് ദിവസത്തിനകം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.അന്തിമ തീരുമാനം കോടതി വിധിക്ക് ശേഷമെന്നും ഗവർണർ പറഞ്ഞു. സുപ്രീം കോടതി വിധി പ്രകാരം യുജിസി നിയമം എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ ബാധകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള ഹൈക്കോടതി തന്നെ വിമർശിച്ചുവെന്നത് മാധ്യമ സൃഷ്ടിയെന്ന് ഗവർണ്ണർ
