ബിജെപി നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് പത്മിനി തോമസ് പാർട്ടി വിടുന്നു. വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തതിനാലാണ് തന്റെ പഴയ തട്ടകമായ കോൺഗ്രസിലേക്ക് മടങ്ങുന്നതെന്ന് അവർ വ്യക്തമാക്കി.ബിജെപി വിട്ട പത്മിനി തോമസ് ഇന്ന് രാജിക്കത്ത് സമർപ്പിക്കും. കോൺഗ്രസിലേക്ക് തിരികെ പോവുന്നതിൻ്റെ ഭാഗമായി കെപിസിസി അധ്യക്ഷനുമായി ഫോണിൽ സംസാരിച്ചുവെന്നും തന്റെ അതേ വികാരമാണ് ആർ ശ്രീലേഖക്കും ഉള്ളതെന്നും പത്മിനി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.അസംതൃപ്തി അവർ തന്നോട് തുറന്നുപറഞ്ഞിരുന്നു. പരിഗണന തീരെ ലഭിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ഉണ്ടായിരുന്നു. ഉപാധി വെച്ചല്ല ബിജെപിയിലേക്ക് വന്നത്. ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയി. സംസ്ഥാന നേതൃത്വം ഒന്നും തന്നെ അറിയിക്കുന്നില്ലായിരുന്നു. വാഗ്ദാനങ്ങളൊന്നും ബിജെപി പാലിച്ചില്ല. ആശയപരമായി എല്ലാ കാര്യങ്ങളോടും യോജിപ്പില്ലായിരുന്നു. തെറ്റ് തിരുത്തുകയാണെന്നും കോൺഗ്രസിലേക്ക് മടങ്ങാനാണ് തീരുമാനമെന്നും പത്മിനി പറഞ്ഞു.
ബിജെപി നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് പത്മിനി തോമസ് പാർട്ടി വിടുന്നു
