സമരങ്ങൾക്ക് നിയന്ത്രണവും സമയപരിധിയും വേണമെന്ന് സുപ്രീംകോടതി. ഒരു പ്രതിഷേധസ്ഥലവും അനിശ്ചിതകാലത്തേക്ക് പിടിച്ചു വെക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സമരത്തെ തുടർന്ന് വ്യാപാരികൾക്കുണ്ടായ നഷ്ടത്തിൽ സമരക്കാരെ എതിർകക്ഷികളാക്കാൻ കോടതി നിർദേശിച്ചു. വനിതാ മാധ്യമപ്രവർത്തകർക്കെതിരായ അതിക്രമങ്ങളിലെ ഹർജികൾ ഈ മാസം 23ന് പ്രത്യേകം പരിഗണിക്കും.
ആഭ്യന്തരമന്ത്രിക്ക് നേരിട്ട് ലഭിക്കുന്ന പരാതികളിൽ വേഗത്തിൽ നടപടിയെടുക്കുന്നതിനും സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരങ്ങൾ തത്സമയം ലഭ്യമാക്കുന്നതിനുമായി രണ്ടു ഡിജിറ്റൽ പദ്ധതികൾക്ക് തുടക്കമായി. എച്ച്എം ആക്ട്സ്, ഹോംസ് എന്നീ പദ്ധതികൾ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
ആസൂത്രണ ബോര്‍ഡിൽ വനിതാ അംഗത്തെ ഉടനടി നിയമിക്കണമെന്ന ആവശ്യത്തിലുറച്ച് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ഈ ആവശ്യം ഉന്നയിച്ച് നൽകിയ കത്തിൽ മുഖ്യമന്ത്രിയുടെ തുടര്‍ നടപടിക്ക് കാക്കുകയാണ് മന്ത്രി.പുതു തലമുറയുടെ ഉള്‍പ്പടെ സമീപനം ഉള്‍ക്കൊണ്ട് ഈ മേഖലയിൽ പദ്ധതികള്‍ ആസൂത്രണം ചെയ്യാൻ വനിതാ അംഗം വരണമെന്നാണ് മന്ത്രി ബിന്ദു കൃഷ്ണയുടെ ആവശ്യം.
സർക്കാർ നയം രൂപീകരിക്കുന്നതിന് മുമ്പ് മൂന്നു ബാറുകൾക്ക് ലൈസൻസ് അനുവദിച്ച ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടിക്ക് സ്റ്റേ ഇല്ല. നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥർ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും സ്റ്റേ കിട്ടിയില്ല. ഡെപ്യൂട്ടി കമ്മിഷണർമാരായ സതീഷ് പി കെ, ഷിബു പി എൽ എന്നിവരാണ് ട്രിബ്യൂണലിനെ സമീപിച്ചത്.
ബാർ ലൈസൻസുകളുടെ അനുമതി സർക്കാരിനെ അറിയിക്കേണ്ടതായിരുന്നു എന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം ലിജു. എക്സൈസ് കമ്മീഷണറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇടതുസർക്കാരിനോട് അതൃപ്തിയുണ്ടെന്നും എം ലിജു പറഞ്ഞു.
കോഴിക്കോടിനെ അവഹേളിച്ച് ബിജെപി നേതാവ്. ഭീകരവാദ പ്രസ്ഥാനങ്ങളുടെ കേന്ദ്രമാണ് കോഴിക്കോടെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന് മാസ്റ്റര്‍. മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നിവയുടെ കേന്ദ്രം കോഴിക്കോടാണെന്നും ഇവരെല്ലാം രാജ്യദ്രോഹ മുദ്രാവാക്യം ഉയര്‍ത്തുന്നത് കോഴിക്കോട് കടപ്പുറത്താണെന്നും ബിജെപി നേതാവ് ആരോപിച്ചു.
ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പർ’ന്റെ ആദ്യ ഉപകേന്ദ്രം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഇതിനൊപ്പം കാമ്പസുകളിലെ റാഗിങ് തടയാനുള്ള ‘സിദ്ധാർത്ഥ് സ്റ്റുഡന്റ് വെൽഫെയർ’ ആപ്പും മറ്റ് രണ്ട് പദ്ധതികളും ഉന്നത വിദ്യാഭ്യാസ കൗൺസിൽ പുറത്തിറക്കും.
വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്തതിൽ സന്തോഷിക്കുന്ന ആളല്ല ഞാനെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. വിദ്യാർത്ഥികൾ പരീക്ഷ എഴുതണമെന്ന് തന്നെയാണ് സർക്കാരിൻ്റെയും സർവകലാശാലയുടെയും നിലപാട്. വിദ്യാർഥികൾ മാപ്പപേക്ഷ എഴുതി കൊടുത്ത് തെറ്റ് ഉൾക്കൊണ്ടാൽ പരീക്ഷ എഴുതാൻ അവസരമൊരുക്കണമെന്ന് തന്നെയാണ് സർക്കാരിൻ്റെയും സർവകലാശാലയുടെയും നിലപാട്. ഇനിയും അതിന് സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.
കാലടി സർവ്വകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ കോടതി അനുമതി നൽകിയില്ല. സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന ഉത്തരവിനെതിരെ കാലടി സർവകലാശാല നൽകിയ അപ്പീലിൽ ആണ് ഹൈക്കോടതി ഡിവിൻ ബെഞ്ച് വിധി പറഞ്ഞത്.
സ്റ്റാർ പദവിയില്ലാത്ത ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത നിലപാടുമായി കേന്ദ്ര ടൂറിസം മന്ത്രാലയം. വിഷയം പരിഗണിക്കുന്ന കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് വ്യക്തമാക്കിയത്.
ശ്രീകാര്യത്തെ 17 വയസുകാരൻ അഭിരാമിന്റെ മരണം സംഭവിച്ചത് വൈകിട്ട് 6നും 8നും ഇടയിലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കേസിന്റെ അന്വേഷത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചതായി പൊലീസ് അറിയിച്ചു. ശ്രീകാര്യം സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. എസിപി കഴക്കൂട്ടം മേൽനോട്ടം വഹിക്കും.
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷൻ ആഭ്യന്തരമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. സ്ഫോടനത്തിന് കാരണം പൊട്ടാസ്യം ക്ലോറേറ്റ് ആണെന്നാണ് കമ്മീഷൻ്റെ കണ്ടെത്തൽ. നിരോധിത സ്ഫോടകവസ്തുവായ പൊട്ടാസ്യം ക്ലോറേറ്റ് വ്യാപകമായി വെടിമരുന്ന് നിർമ്മാണത്തിന് ഉപയോഗിച്ചുവെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.
ഏഷ്യൻ മാസ്റ്റേഴ്സ് ചാമ്പ്യൻ ഷിപ്പ് 2026 നീന്തലിൽ മിന്നും പ്രകടനം നടത്തി മലയാളി താരം നായിക് രഞ്ജിത് ആർ. ഈ വർഷം ഇന്ത്യക്ക് വേണ്ടി ഒരു വെള്ളിയും മൂന്ന് വെങ്കലവും നേടി.നാഷണൽ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിങ്ങനെ മൂന്ന് മെഡലുകളാണ് രഞ്ജിത് സ്വന്തമാക്കിയത്.
വിനോദ യാത്ര വിവാദത്തിൽ വയനാട് മീനങ്ങാടി ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് സ്ഥലം മാറ്റ ഉത്തരവിന് സ്റ്റേ അനുവദിച്ചത്.
വിഴിഞ്ഞം മുല്ലൂര്‍ സര്‍ക്കാര്‍ കെ വി എല്‍ പിഎസിലെ റുവാനിക്ക് വീടുവച്ചു നല്‍കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ ഉറപ്പ് യാഥാര്‍ത്ഥ്യമായി. എംജിഎം ഗ്രൂപ്പ് നിര്‍മ്മിച്ചു നല്കിയ സ്നേഹവീടിന്റെ താക്കോല്‍ റുവാനിക്കും കുടുംബത്തിനും മുഖ്യമന്ത്രി കൈമാറി.
നരേന്ദ്ര മോദിക്കെതിരെ ഉന്നയിച്ച സംവാദ വെല്ലുവിളി 24 മണിക്കൂർ പിന്നിട്ട പശ്ചാത്തലത്തിൽ വീണ്ടും വെല്ലുവിളിയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷം രാജ്യദ്രോഹികളാണെന്ന് നിരന്തരം ആരോപിക്കുന്ന പ്രധാനമന്ത്രി, ധൈര്യമുണ്ടെങ്കിൽ താനുമായി നേരിട്ട് സംവാദത്തിൽ ഏർപ്പെടണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും അമേരിക്കയിലേക്ക് പോകാൻ ഒരുങ്ങുന്നതായി ബിജെപിയുടെ ആരോപണം. പ്രധാനമന്ത്രിയുടെയും രാഹുലിന്റെയും വിദേശ സന്ദർശനങ്ങളെച്ചൊല്ലി കോൺഗ്രസും ബിജെപിയും തമ്മിൽ വാക്പോര് തുടരുകയാണ്. രാഹുലിന്റെ യാത്രകളിൽ ദുരൂഹതയുണ്ടെന്നാണ് ബിജെപിയുടെ പ്രധാന വിമർശനം.
യുഎസ് കോൺഗ്രസിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പിന്റെ വോട്ടിങ് ആരംഭിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്തെ ആദ്യ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ.വിലയിരുത്തുന്ന നിർണായക തിരഞ്ഞെടുപ്പാണിത്. ലക്ഷക്കണക്കിന് അമേരിക്കക്കാരാണ് ചൊവ്വാഴ്ച വോട്ട് രേഖപ്പെടുത്തുക.
41-ാമത് യൂത്ത് നാഷണൽ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന് വെങ്കല മെഡൽ തിളക്കം. ലൂസേഴ്സ് ഫൈനലിൽ ശക്തരായ മഹാരാഷ്ട്രയെ 74-42 എന്ന സ്കോറിനാണ് കേരളം തകർത്തത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ മഹാരാഷ്ട്ര കടുത്ത വെല്ലുവിളി ഉയർത്തിയെങ്കിലും അവസാന ക്വാർട്ടറിൽ 30-4 എന്ന സ്കോറിന് കേരളം നടത്തിയ അവിശ്വസനീയമായ കുതിപ്പാണ് കളി ഏകപക്ഷീയമായ വെങ്കല വിജയത്തിലേക്ക് എത്തിച്ചത്.
ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കൂട്ടിയിടിച്ച് സ്പാനിഷ് താരത്തിന് ദാരുണാന്ത്യം. സ്പെയിൻ രണ്ടാം ഡിവിഷനിലെ മത്സരത്തിനിടെയാണ് സംഭവം. സിഡി ടെനറിഫെ ക്ലബ്ബിന്റെ മുന്നേറ്റതാരം ജെസ്യൂസ് ഡി മിഗ്വേലാണ് മരിച്ചത്. ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് മിഗ്വേലിന്റെ മരണവിവരം ക്ലബ്ബ് അറിയിച്ചത്.
വണ്ടർല ഹോളിഡേയ്സിന് 2026-27 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ എക്കാലത്തെയും മികച്ച പ്രകടനം. മുൻവർഷത്തെ അപേക്ഷിച്ച് വരുമാനം 42 ശതമാനം വർധിച്ച് 125.68 കോടി രൂപയായി. എബിറ്റ്ഡ 90 ശതമാനം ഉയർന്ന് 30.11 കോടി രൂപയിലെത്തി. പാദത്തിൽ 7.25 ലക്ഷം സന്ദർശകരെത്തി. ആദ്യ പകുതിയിലെ വരുമാനം 41 ശതമാനം വർധിച്ച് 377.78 കോടി രൂപയും എബിറ്റ്ഡ 47 ശതമാനം ഉയർന്ന് 152.10 കോടി രൂപയുമായി.
2047-ഓടെ ‘വികസിത് ഭാരത്’ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് അടുത്ത 25 വർഷത്തേക്ക് ഇന്ത്യ പ്രതിവർഷം 9% മുതൽ 10% വരെ സുസ്ഥിര സാമ്പത്തിക വളർച്ച കൈവരിക്കേണ്ടതുണ്ടെന്ന് നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെൻ്റ് (നബാർഡ്) ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ പറഞ്ഞു. ഇതിനായി രാജ്യത്തെ ആഭ്യന്തര നിക്ഷേപ അനുപാതം വർദ്ധിപ്പിക്കുകയും രാജ്യത്തെ ഏകദേശം 45 ലക്ഷം കോടി രൂപയുടെ അസംഘടിത പണമിടപാട് സമ്പദ്വ്യവസ്ഥയെ ഔപചാരിക സാമ്പത്തിക മേഖലയുടെ ഭാഗമാക്കുകയും.ചെയ്യേണ്ടത് അടിയന്തിര ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൗ സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം വിലാസിനി സിനിമാസുമായി സഹകരിച്ചാണ് ഒരുങ്ങുന്നത്. സന്തോഷ് ത്രിവിക്രമനും സുരാജ് വെഞ്ഞാറമൂടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
നാടിനെയും കാടിനെയും വിറപ്പിച്ച അരികൊമ്പന്റെ കഥയും മണ്ണുവിട്ടുപോകാത്ത കാടിന്റെ മക്കളുടെ അതിജീവന പോരാട്ടവും ഇനി ബിഗ് സ്ക്രീനിൽ ആവേശക്കാറ്റായി പടരും. മിഥുൻ മഹേശ്വരൻ സംവിധാനം ചെയ്ത് നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രം ‘അരികൊമ്പന്റെ’ ടീസർ പുറത്തുവന്ന നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി അതീവ തീവ്രതയോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ശ്വാസനാളിയിലും മറ്റും കുടുങ്ങുന്ന ബാഹ്യവസ്തുക്കളെയും അതുപോലെ അമിതമായുണ്ടാകുന്ന ശ്ലേഷ്മസ്രവത്തെയും മറ്റും പുറത്തുകളയാൻ സഹായിക്കുന്ന സംരക്ഷണ റിഫ്ളക്സ് ആണ് ചുമ. ചുമ ഉണ്ടാകുന്നത് ശ്വാസകോശ അണുബാധകൊണ്ട് മാത്രമാകണമെന്നില്ല. മറ്റ് പല കാരണങ്ങൾകൊണ്ടും ഉണ്ടാകാം. അതായത്, ക്രോണിക് സൈനസൈറ്റിസ്, ആമാശയത്തിൽനിന്ന് അന്നനാളത്തിലേക്ക് ഭക്ഷണാവശിഷ്ടങ്ങളും മറ്റും തികട്ടിവരുന്ന അവസ്ഥ എന്നിവകൊണ്ടെല്ലാം ചുമയുണ്ടാകാം. ചില മരുന്നുകളുടെ ഉപയോഗവും ചുമയുണ്ടാക്കാം. അതുകൊണ്ട് യഥാർഥ കാരണം കണ്ടെത്തിവേണം ചികിത്സ തീരുമാനിക്കാൻ. നാലാഴ്ചയിൽ കൂടുതൽ ചുമ നീണ്ടുനിൽക്കുക, രാത്രിയിലെ ഉറക്കം തടസ്സപ്പെടുന്ന ചുമ എന്നിവ അപായസൂചനയാണ്.
ക്രമം തെറ്റിയോ, ധൃതിപിടിച്ചോ, ചവച്ചരയ്ക്കാതെയോ സ്ഥിരമായി ഭക്ഷണംകഴിക്കുന്ന രീതി, ഭക്ഷണത്തിൽ അമിതമായ എണ്ണ, കൊഴുപ്പ് എന്നിവ ദഹന – ആഗിരണ പ്രക്രിയകൾ തകരാറിലാക്കും. ശരീരത്തിലെ ഏറ്റവുംവലിയ ഫാക്ടറിയാണല്ലോ കരൾ. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ദഹനം, ആഗിരണം, വിഷാംശങ്ങളുടെ നിർമാർജനം, രക്തത്തിന്റെ നിർമാണം, ഉപാപചയ പ്രവർത്തനങ്ങൾ എന്നിവയാണ് കരളിന്റെ പ്രധാന ധർമങ്ങൾ. കരളിൽ അമിതമായി കൊഴുപ്പടിയുന്നത് തടയാൻ ജീവിതശൈലി ആദ്യം ക്രമീകരിക്കാം. ആയുർവേദ വീക്ഷണപ്രകാരം നാം കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ശരീരമായി പരിണമിക്കുന്നത്. ഭക്ഷണം നമ്മുടെ ശരീരത്തെ സ്വാധീനിക്കുന്നു. രാവിലെ കുളിച്ച് അര മണിക്കൂറിനകം ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കാം. രാവിലെ 6.30 മുതൽ 9.30 വരെയുള്ള സമയം കുളിക്കുന്നതിന് തിരഞ്ഞെടുക്കാം.
ഓഹരി വിപണിയിൽനിന്ന് വിദേശ നിക്ഷേപം വൻതോതിൽ പിൻവലിക്കുന്ന സാഹചര്യത്തിൽ നിർണായക നികുതി പരിഷ്കാര നിർദേശം മുന്നോട്ടുവെച്ച് സെബി. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്ക് ദീർഘകാല മൂലധനനേട്ട നികുതി (LTCG) ഒഴിവാക്കാനും, ആഭ്യന്തര മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് പദ്ധതികൾ മറ്റൊന്നിലേക്ക് മാറ്റുമ്പോൾ (Switching) നികുതിബാധ്യത ഒഴിവാക്കാനും ശുപാർശ ചെയ്തു. ഈ നിർദേശങ്ങൾ വരാനിരിക്കുന്ന ബജറ്റിൽ കേന്ദ്ര ധനമന്ത്രാലയം പരിഗണിച്ചേക്കും.
