Untitled Design 2026 10 27T122747.878

സരൾ ബിൽ എന്നാണ് പേരെങ്കിലും കരാള ബിൽ ആയി മാറുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സരൾ ബില്ലിൽ ഗൗരവമായ ആശങ്കകൾ ഉയർന്ന് വന്നിട്ടുണ്ട്. ഭരണപക്ഷത്ത് തന്നെ ഗുരുതരമായ ആശങ്ക ഉണ്ടന്ന് ചർച്ചകളിൽ നിന്ന് വ്യക്തമാണെന്നും ഈ നിയമം മുൻപുണ്ടായിരുന്ന നിയമങ്ങളെ റദ്ദാക്കുന്നില്ലെന്നും പിണറായി പറഞ്ഞു. ജി സുധാകരനോട് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അദ്ദേഹം ഉന്നയിച്ച കാര്യങ്ങളോട് യോജിക്കുന്നു. നെൽ വയലുകളും തണ്ണീർത്തടങ്ങളും നശിപ്പിക്കുന്ന ബില്ലാണിത്. ജനങ്ങൾക്ക് കോടതിയെ പോലും സമീപിക്കാൻ കഴിയില്ല. ജനാധിപത്യവിരുദ്ധമായ ബില്ലാണ്. ബില്ലുമായി സഹകരിക്കാൻ ആവില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. ഇതേ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *