Your paragraph text 38

സംസ്ഥാന സ്കൂൾ കായിക മേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെന്ന ആരോപണം ഉന്നയിച്ച കായിക അധ്യാപകൻ ജിജോ ജെയിംസിനെ അന്വേഷണ വിധേയമായി സസ്പെൻസ് ചെയ്തു. അടിസ്ഥാന രഹിതമായ ആരോപണമാണെന്നും ജിജോ ജെയിംസിനെ സസ്പെൻഡ് ചെയ്യുകയാണെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു.
‎
‎സ്‌കൂൾ കായികമേളയുടെ ഭക്ഷണത്തിൽ പുഴുവിനെ കണ്ട സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച കായികാധ്യാപകൻ ജിജോ ജയിംസ് കോൺഗ്രസുകാരനാണെന്ന തരത്തിൽ നടക്കുന്ന പ്രചരണങ്ങൾ തെറ്റെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ജിൻ്റോ ജോൺ. 2021-ൽ തന്നെ പാർട്ടി വിട്ടതാണെന്നും അദ്ദേഹം ഫെയ്‌സ്ബുക് പോസ്റ്റിൽ കുറിച്ചു.
‎
‎പ്രവാസി ഇൻഷുറൻസ് പ്രീമിയം കൂട്ടാതെ മറ്റ് വഴിയില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കഴിഞ്ഞ തവണ എടുത്തിരുന്ന ന്യു ഇന്ത്യ ഇൻഷുറൻസ് ക്വട്ടേഷൻ തന്നില്ല. ക്ഷേമനിധിയിൽ 700 കോടി രൂപ പിരിഞ്ഞു കിട്ടാനുണ്ട്.  മൂന്നുമാസത്തെ പെൻഷൻ നൽകാനുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
‎
‎ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിൽ നിയമസഭയിൽ മറുപടി നൽകി മന്ത്രി പികെ ബഷീർ.  വിജിലൻസിന്റെ പുതിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടില്ല. അന്നത്തെ വകുപ്പ് സെക്രട്ടറിയുടെ നടപടികളിലൂടെ സർക്കാറിന് കോടികളുടെ നഷ്ടവും ഉണ്ടായെന്ന് പികെ ബഷീർ പറഞ്ഞു.
‎
‎റോഡ് അപകടങ്ങളും മരണവും വ‌ർധിക്കുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്ന് സ്വമേധയാ എടുത്ത കേസിൽ ഹൈക്കോടതി ആവശ്യപ്പെട്ടു. നവംബർ 3-ന് കേസ് പരിഗണിക്കുമ്പോൾ നിർദേശങ്ങൾ അറിയിക്കണം. വിവിധ വകുപ്പുകളുടെ ഏകോപനത്തിന് ചീഫ് സെക്രട്ടറിയെ നോഡൽ ഓഫീസറായി നിശ്ചയിച്ചിട്ടുണ്ട്.
‎
‎ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്‌ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. പൊതുബോധത്തിനോട് കീഴ്‌പ്പെടാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കേസിൽ രണ്ടാം പ്രതിയുടെ അറസ്റ്റ് തടഞ്ഞത്.  പ്രതിസ്ഥാനത്തുള്ളവർ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ എന്നും പിന്നെ എന്തിനാണ് അറസ്റ്റ് ചെയ്യുന്നത് എന്നും അന്വേഷണ സംഘത്തോട് ഹൈക്കോടതി ചോദിച്ചു.
‎
‎ചേരാനല്ലൂർ അപകടക്കേസുമായി ബന്ധപ്പെട്ട് തന്‍റെ പേരിൽ നരഹത്യ കുറ്റം നിലനിൽക്കില്ലെന്ന് പ്രതിയായ 17കാരന്‍റെ പിതാവായ അഡീഷണൽ ജഡ്ജി. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ വ്യക്തമാക്കി.  അനുമതിയില്ലാതെ പൊലീസ് സ്റ്റേഷനിൽ പോയതിന് ഹൈക്കോടതി തന്‍റെ വിശദീകരണം തേടിയിട്ടുണ്ട്. താൻ വിശദീകരണം നൽകുകയും ചെയ്തിട്ടുണ്ടെന്ന് അഡീഷണൽ ജഡ്ജി വിശദീകരിച്ചു.
‎
‎ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ രണ്ടാം പ്രതിയായ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിയില്‍ പ്രതികരണവുമായി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. ന്യായാധിപനായ പ്രതി രക്ഷപ്പെടാന്‍ അടവുപയറ്റുകയാണെന്നും തങ്ങൾക്ക് നീതി കിട്ടിയില്ലെന്നും കുടുംബം പ്രതികരിച്ചു.
‎
‎അട്ടപ്പാടിയിലെ ശിശു മരണങ്ങള്‍ ചികിത്സാപിഴവ് കൊണ്ടല്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. വിശദമായി പഠിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം അവിടെ ക്യാമ്പ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
‎
‎ശബരിമലയിൽ അരവണ നിർമ്മാണം പ്രതിസന്ധിയിലേക്ക്. സാധനങ്ങൾ ശബരിമലയിൽ എത്തിക്കാനുള്ള ട്രാക്ടർ കരാർ ഇതുവരെ ആയിട്ടില്ല. ബോർഡും ട്രാക്ടറുകാരും തമ്മിലുള്ള കൂലിത്തർക്കം തുടരുകയാണ്. 30ന് വീണ്ടും ഇ ടെൻഡർ വിളിച്ചിട്ടുണ്ട്. നിലവിലെ കരുതൽ ശേഖരം ഏഴ് ലക്ഷം മാത്രമാണ്.
‎
‎നിക്ഷേപകരുടെ പണം വകമാറ്റി സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചെന്ന കേസിൽ ബിഎൽഎം കോഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പ്രേംകുമാർ അറസ്‌റ്റിൽ. ചെന്നൈയിൽ നിന്നാണ് അറസ്‌റ്റ് ചെയ്തത്.  5000 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നു.
‎
‎കൊച്ചിയിൽ തൊണ്ടിമുതലായ എംഡിഎംഎ അടിച്ചുമാറ്റിയ  എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്ഐ അനസിനെ സസ്പെൻഡ് ചെയ്തു. എളമക്കരയിൽ പിടികൂടിയ എംഡിഎംഎ പൊലീസ് ഗോഡൗണിലേക്ക് മാറ്റാനായി സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് എസ്ഐ  മോഷ്ടിച്ചത്.
‎
‎വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യലഹരിയിൽ ആയിരുന്നു എന്ന ആരോപണവുമായി വിദ്യാർത്ഥികൾ. വയനാട് മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയ്ക്കിടെയാണ് സംഭവം. പ്രിൻസിപ്പൽ ഷിവി കൃഷ്ണനും പിടിഎ പ്രസിഡന്റ് എസ് ഹാജിസും മദ്യപിച്ചു എന്നാണ് വിദ്യാർഥികൾ പറയുന്നത്.
‎
‎പാലക്കാട് പട്ടാമ്പി കറുകപ്പുത്തൂരിൽ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെയുണ്ടായ അപകടത്തിൽ‌ ഡ്രൈവർ‌ക്കായി തെരച്ചിൽ തുടരുന്നു. ചാത്തന്നൂർ ചാലാച്ചി സ്വദേശി താഹിർ ആണ് ലോറിയിലുണ്ടായിരുന്നത്. നികത്തുന്നതിനിടെ മൺകൂന ഇടിഞ്ഞ് സമീപത്തെ കുളത്തിലേക്ക് ടിപ്പർ ലോറി മറിയുകയായിരുന്നു.
‎
‎ഉത്തർ പ്രദേശിൽ സർക്കാർ ജോലി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളുടെ സ്വാഭാവ പരിശോധന നടപടിക്രമങ്ങൾ കർശനമാക്കി യോഗി ആദിത്യനാഥ് സർക്കാർ. രാജ്യത്ത് അക്രമ സ്വഭാവമുള്ള പ്രക്ഷോഭങ്ങളിലൂടെയോ നിയമവിരുദ്ധ മാർഗങ്ങളിലൂടെയോ ഭരണമാറ്റം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവർക്ക് സർക്കാർ ജോലി നിഷേധിക്കുമെന്ന് നിയമനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.
‎
‎ഡിവൈസസ് ആൻഡ് സർവീസസ് വിഭാഗത്തിൽ നിന്നും 250 ഓളം ജീവനക്കാരെ പിരിച്ചുവിട്ട് ആമസോൺ. റോയിട്ടേഴ്‌സിന്റെ അന്വേഷണത്തിന് മറുപടിയായാണ് കമ്പനി പിരിച്ചുവിടൽ സ്ഥിരീകരിച്ചത്. പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും കമ്പനിയുടെ ഭാവി റോഡ്‌മാപ്പിന് അനുസൃതമായി ഘടന പുനഃസംഘടിപ്പിക്കുന്നതിനുമാണ് ഈ നീക്കമെന്ന് ആമസോൺ വക്താവ് വ്യക്തമാക്കി.
‎
‎അമേരിക്കയിലെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലും ഹർദീപ് സിംഗ് പുരിക്ക് വീണ്ടും രാജ്യസഭ സീറ്റ് നൽകിയ ബിജെപി നടപടിയെ പരിഹസിച്ച് കോൺഗ്രസ്. പ്രധാനമന്ത്രിയെ പുരി ഭീഷണിപ്പെടുത്തിയോ അതോ ഇരുവരെയും ആരെങ്കിലും ഭീഷണിപ്പെടുത്തുന്നുണ്ടോ എന്ന് പവൻ ഖേര ചോദിച്ചു.
‎
‎പടിഞ്ഞാറൻ സൗദിയിലെ ത്വാഇഫ് നഗരം ലക്ഷ്യമാക്കി യെമനിലെ ഹൂതി ഭീകരർ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ വ്യോമ പ്രതിരോധ സേന വിജയകരമായി തടഞ്ഞു തകർത്തതായി സഖ്യസേന ഔദ്യോഗികമായി അറിയിച്ചു.
‎
‎രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനെതിരെ കേരളത്തിന് സീസണിലെ ആദ്യ തോല്‍വി. 408 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം അവസാന ദിനം ആദ്യ സെഷനില്‍ 120 റണ്‍സിന് ഓള്‍ ഔട്ടായി 287 റണ്‍സിന്‍റെ കൂറ്റൻ തോല്‍വി വഴങ്ങി.
‎

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *