ചില പച്ചക്കറികള് പാകം ചെയ്യാതെ കഴിച്ചാല് ആരോഗ്യത്തിന് പണി കിട്ടാന് സാധ്യതയേറെയാണ്. ഹെല്ത്തി സാലഡുകളിലെ സ്ഥിര സാന്നിധ്യമാണ് പച്ച ചീര. പാകം ചെയ്യാത്ത ചീരയില് ഓക്സലേറ്റുകളുടെ അളവു കൂടുതലായിരിക്കും. ഇത് വൃക്കകളില് കല്ലുകള് രൂപപ്പെടാനുള്ള സാധ്യത കൂട്ടും. ചീരയില് ഇ-കോളി പോലുള്ള മാരക ബാക്ടീരിയകള് കടന്നു കൂടാനുള്ള സാധ്യതയുണ്ട്. ഇവ വെള്ളത്തില് എത്ര കഴുകിയാലും ഒഴിവാകില്ല. ഇത് ആരോഗ്യപ്രശ്നങ്ങള് ഉണ്ടാക്കും. കാരറ്റിനും കുക്കുമ്പറിനുമൊപ്പം സാലഡില് കാബേജ് നീളത്തില് അരിഞ്ഞു ചേര്ത്ത് കഴിക്കുന്ന ശീലം പലര്ക്കും ഉണ്ടാകും. എന്നാല് ഇവയില് മാരകമായ രോഗാണുക്കള് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കാബേജില് പൊതുവായി കണ്ടുവരുന്ന ടേപ്പ് വേം ലാര്വകള് ദഹനനാളത്തിലൂടെ രക്തത്തിലേക്കും അവിടെ നിന്ന് തലച്ചോറിലേക്കും എത്താനുള്ള സാധ്യതയുണ്ട്. ഇത് ന്യൂറോസിസ്റ്റെര്കോസിസ് എന്ന ഗുരുതര അവസ്ഥയിലേക്ക് നയിക്കാം. ഇത് അപസ്മാരത്തിനും മറ്റ് നാഡീസംബന്ധമായ പ്രശ്നങ്ങള്ക്കും കാരണമാകും. അതേസമയം പാകം ചെയ്യുമ്പോള് ചൂട് തട്ടി അതില് അടങ്ങിയ മാരക രോഗാണുക്കളെ ഇല്ലാതാക്കാന് സഹായിക്കും. ശരിയായ രീതിയില് വേവിച്ചില്ലെങ്കില് വഴുതനങ്ങയില് അടങ്ങിയ സോളനൈന് എന്ന വിഷ വസ്തു ഛര്ദ്ദി, ഓക്കാനം, വയറിളക്കം പോലുള്ള അസ്വസ്ഥതകള് ഉണ്ടാക്കാം. വാഴുതനങ്ങ പാകം ചെയ്യുന്നതിലൂടെ സോളനൈന് ഇല്ലാതാകും.
