തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ മകന് ജേസണ് സഞ്ജയ് ആദ്യമായി സംവിധാനം ചെയ്ത ‘സിഗ്മ’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. ‘അയ്യയ്യോ.. അമ്മാടി..’ എന്ന ഗാനത്തിന് സംഗീതം നല്കിയിരിക്കുന്നത് തമന് എസ് ആണ്. വിവേകിന്റേതാണ് വരികള്. യുവന് ശങ്കര് രാജ, സഞ്ജന ദിവാകര് കല്മഞ്ജെ എന്നിവര് ചേര്ന്നാണ് ആലാപനം. സുന്ദീപ് കിഷനും ഫരിയ അബ്ദുള്ളയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിഗ്മ ഒക്ടോബര് 2ന് ആണ് തിയറ്ററുകളില് എത്തിയത്. രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അന്പു ദാസന്, യോഗ് ജാപി, മഹാലക്ഷ്മി, ഷീല രാജ്കുമാര്, കമലേഷ്, കിരണ് കൊണ്ഡ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
