Untitled design 2026 09 15T171309.616

പാർട്ടിക്കെതിരായി വരുന്ന കടന്നാക്രമണങ്ങളെ എതിർത്തു തോൽപ്പിക്കുമെന്നും, മൂന്ന് മാസം കൂടുമ്പോൾ സംഘടന തലത്തിൽ പരിശോധന നടത്തുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. അതേസമയം വർഗീയ ശക്തികൾക്കെതിരെയും കേന്ദ്ര ഏജൻസിയായ ഇ.ഡിക്കെതിരെയും ശക്തമായ പോരാട്ടത്തിനും പ്രചാരണങ്ങൾക്കും നേതൃത്വം നൽകുമെന്നും ഗോവിന്ദൻ പറഞ്ഞു. പാർട്ടിയെ തകർക്കുക എന്ന ലക്ഷ്യത്തോടെ മാധ്യമങ്ങളെക്കൂടി കൂട്ടുപിടിച്ച് ഇ ഡി കള്ളപ്രചാരണങ്ങൾ നടത്തുകയാണെന്നും, എസ്.എഫ്.ഐ. പ്രവർത്തകരുടെ വീടുകളിൽ പോലും റെയ്ഡ് നടത്തുന്ന ഇ.ഡിയുടെ കടന്നാക്രമണങ്ങളെ പാർട്ടി ഒറ്റക്കെട്ടായി പ്രതിരോധിച്ച് തോൽപ്പിക്കുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *