18-ാമത് ബ്രിക്സ് ഉച്ചകോടി ദില്ലിയിൽ സമാപിച്ചു. രാഷ്ട്രത്തലവന്മാർക്ക് നന്ദി അറിയിച്ച് അധ്യക്ഷത വഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ബ്രിക്സ് കേവലം രാജ്യങ്ങളുടെ കൂട്ടായ്മയല്ലെന്നും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന സംവിധാനം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ദില്ലി സമ്മേളനം ബ്രിക്സ് കൂടുതൽ ശക്തിയേകിയെന്നും എല്ലാവരും ഒരുമിച്ച് തീരുമാനങ്ങളിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു

 

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ലഭ്യത കുറവ് എല്ലാ സംസ്ഥാനത്തുമുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ ആയിരം മെഗാവാട്ടാണ് ഉപയോഗമാണ് ഈ വര്‍ഷമുള്ളത്. അതിനനുസരിച്ച് ഉൽപ്പാദനം നടത്തുന്നില്ല. വൈദ്യുതി കൂടുതൽ വില കൊടുത്ത് വാങ്ങാനാണെങ്കിൽ അതിനുള്ള ആലോചന നടത്തുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

 

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച നടത്തും.

 

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല. റിയൽ ടൈം മാർക്കറ്റിൽ നിന്ന് 1024 മെഗാ വാട്ട് വൈദ്യുതി ലഭ്യമായതിനാൽ കേരളത്തിൽ ഇന്ന് പവർകട്ടിന് സാധ്യത ഇല്ലെന്നാണ് വൈദ്യുതി മന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിക്കുന്നത്.

 

കേരളത്തിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രി കേന്ദ്രത്തിന് കത്തയച്ചു. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നിശ്ചിത സമയത്തിനുള്ളിൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ പ്രയാസമുള്ളതിനാലാണ് ഈ ആവശ്യം ഉന്നയിച്ചത്.

 

സംഘടനയിലുണ്ടായ പോരായ്മ തിരുത്തുന്നതിനും പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കാനും ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെറ്റായ പ്രവണതകൾ തിരുത്തുന്നതിന് പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും പാർട്ടി അംഗങ്ങളുടെ നിലവാരം വർദ്ധിപ്പിക്കാൻ ശ്രമിക്കുമെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനം പറഞ്ഞു.

 

സംസ്ഥാനത്തെ ആറുവരി ദേശീയപാതയിൽ നിയമം ലംഘിച്ച് സർവീസ് നടത്തുന്ന ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ്. യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിടുന്ന ബസുകൾ സർവീസ് റോഡ് ഉപയോഗിക്കണമെന്നും അല്ലാത്തപക്ഷം ലൈസൻസ് റദ്ദാക്കുമെന്നും എംവിഡി മുന്നറിയിപ്പ് നൽകി.

 

കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പിഐബി, കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്കായി ഒഡിഷയിലേക്ക് ആറ് ദിവസത്തെ മാധ്യമ പര്യടനം സംഘടിപ്പിച്ചു. ഒഡിഷയുടെ വികസന പദ്ധതികൾ, ചരിത്ര-സാംസ്കാരിക പൈതൃകം, ദുരന്ത നിവാരണ രംഗത്തെ മികച്ച മാതൃകകൾ എന്നിവ നേരിട്ട് കണ്ടുമനസ്സിലാക്കുകയാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

 

ചലച്ചിത്ര സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് കത്തിച്ച കേസില്‍ രണ്ടുപേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ പടിഞ്ഞാറെ നട മല്ലിശ്ശേരിപറമ്പ് സ്വദേശി ആദര്‍ശ് (22), ഗുരുവായൂര്‍ സ്വദേശി അസ്‌ലം(21) എന്നിവരെയാണ് ചാവക്കാട് എസ്എച്ച്ഒ പ്രീത ബാബുവിന്‍റെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയത്.

 

മുതിര്‍ന്ന സിപിഎം നേതാവും ട്രേഡ്യൂണിയൻ നേതാവുമായ ബേബി ജോൺ മാസ്റ്റർ അന്തരിച്ചു. 74 വയസായിരുന്നു. ദീർഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ്.

 

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം എ.കെ. ഷാനിബ് വിമർശനം ഉന്നയിച്ചു. ഇടതുപക്ഷ പ്രൊഫൈലുകളാണ് അധിക്ഷേപത്തിന് പിന്നിലെന്നത് വേദനിപ്പിക്കുന്നുവെന്നും മരണത്തെ ആഘോഷിക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയമല്ലെന്നും അദ്ദേഹം കുറിച്ചു.

 

കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ചയാൾ പിടിയിൽ. പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി മുതുപാലക്കൽ വീട്ടിൽ ശ്രീജിത്ത് ശിവരാജൻ (30) ആണ് പത്തനംതിട്ട പോലീസിന്‍റെ പിടിയിലായത്. മോഷ്ടിച്ച മോട്ടോർ ആക്രിക്കടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാവ് പിടിയിലായത്.

 

നാഗാലാൻഡിലെ ടുഎൻസാങ് ജില്ലയിൽ വിഷമദ്യം കഴിച്ചതിനെ തുടർന്ന് 9 പേർ മരിച്ച സംഭവത്തിൽ സംസ്ഥാനത്തുടനീളം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ടുഎൻസാങ്ങിലെ സിവിൽ ആശുപത്രിയിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് നാഗാലാൻഡ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) രൂപൻ ശർമ്മയാണ് ഞായറാഴ്ച റെഡ് അലേർട്ട് പുറപ്പെടുവിച്ചത്.

 

ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടി പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ ആശങ്ക രേഖപ്പെടുത്തുകയും ഏകപക്ഷീയമായ ഉപരോധങ്ങളെ അപലപിക്കുകയും ചെയ്തു. യുഎൻ അനുമതിയില്ലാത്ത ഉപരോധങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട കൂട്ടായ്മ, പ്രാദേശിക കറൻസികളിൽ വ്യാപാരം നടത്തണമെന്ന ഇറാൻ്റെ നിർദ്ദേശവും ചർച്ച ചെയ്തു.

 

സംസ്ഥാനത്തെ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകൾക്ക് പിന്നാലെ 252 മദ്രസകൾക്ക് പൂട്ടു വീണു. ആദ്യഘട്ട പരിശോധനയുടെ ഭാഗമായി നൂറോളം മദ്രസകൾക്ക് കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ട്. അംഗീകാരമില്ലാത്ത മദ്രസകളെ കണ്ടെത്താൻ മുൻപ് നടത്തിയ സംസ്ഥാനതല സർവ്വേയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.

 

ഗോവയില്‍ പുതിയ സഖ്യം പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി. ഫെബ്രുവരിയില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായി ചേര്‍ന്ന് ഗോവ ഫസ്റ്റ് എന്ന പേരിലാണ് പുതിയ സഖ്യം. ഗോവയിലെത്തി പ്രഖ്യാപനം നടത്തിയ കെജരിവാള്‍, സഖ്യം കോണ്‍ഗ്രസിനും , ബിജെപിക്കും വെല്ലുവിളിയാകുമെന്ന് അവകാശപ്പെട്ടു.

 

 

ബ്രിക്സ് ഉച്ചകോടിയിൽ നേതാക്കൾക്കായി ഒരുക്കിയ അത്താഴ വിരുന്നിൽ സസ്യാഹാരം മാത്രം ഉൾപ്പെടുത്തിയതിനെതിരെ രാഹുൽ ഗാന്ധി പരോക്ഷ വിമർശനം ഉന്നയിച്ചു. ഇന്ത്യക്കാരിൽ 80 ശതമാനവും നോൺ-വെജിറ്റേറിയൻ ആണെന്നും ഇന്ത്യൻ നോൺ-വെജ് ഭക്ഷണം രുചികരമാണെന്നും അദ്ദേഹം സോഷ്യൽമീഡിയയിൽ കുറിച്ചു.

 

പ്രതിപക്ഷ നേതാക്കൾ ബ്രിക്സ് വേദിയിൽ ഒളിഞ്ഞുനോക്കുന്ന അനിമേഷൻ വിഡിയോയുമായി ബിജെപിയുടെ പരിഹാസം. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അരവിന്ദ് കെജ്‍രിവാൾ, അഖിലേഷ് യാദവ് എന്നിവരുടെ ആനിമേഷൻ വീഡിയോ ആണ് ബിജെപി പങ്കുവച്ചത്.

 

തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ ടിവികെക്ക് അപ്രതീക്ഷിത വെല്ലുവിളി ഉയർന്നു. പ്രധാന മുന്നണികളിലൊന്നും ഉൾപ്പെടാതെ തനിച്ചു മത്സരിക്കുന്ന സിപിഎം മധുരാന്തകത്തും സിപിഐ ധരാപുരത്തും സ്ഥാനാർത്ഥികളെ നിർത്തും.

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *