പ്രശസ്ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആന്‍ഡ് ഓര്‍ഡര്‍’ എന്ന ചിത്രത്തിലൂടെ അഞ്ച് പുതിയ അഭിനേതാക്കളെക്കൂടി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നു. എസ്ഐ ടെസ്റ്റ് കഴിഞ്ഞ് ഡ്യൂട്ടിയില്‍ പ്രവേശിക്കുന്ന അഞ്ച് പൊലീസ് ഉദ്യോഗസ്ഥരുടെയും അവരുടെ സീനിയറായ ഒരു ഉദ്യോഗസ്ഥന്റേയും ഔദ്യോഗിക ജീവിതത്തിലൂടെയാണ് ലോ ആന്‍ഡ് ഓര്‍ഡര്‍ എന്ന ഈ ചിത്രത്തിന്റെ കഥ പറയുന്നത്. സീനിയര്‍ പൊലീസ് ഓഫീസറെ പ്രകാശ് വര്‍മ്മയാണ് അവതരിപ്പിക്കുന്നത്. അരുണ്‍ അയ്യപ്പന്, ഫിറോസ് എം കെ, ബിജു കുര്യന്, സെബാസ്റ്റ്യന്‍ പോള്‍, ബെന്നി വര്‍ഗീസ് എന്നീ കഥാപാത്രങ്ങളെയാണ് ഇവര്‍ പ്രതിനിധാനം ചെയ്യുന്നത്. ഋതുദേവ് അയ്യപ്പന്, ഷനൂദ് ഇബ്രാഹിം, ഡോണ്‍ മൈക്കിള്‍, നിജാദ് ബാബു തോമസ്, സജല്‍ സുദര്ശനന് അവതരിപ്പിക്കുന്നു. ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ സജീവ സാന്നിദ്ധ്യവുമുണ്ട്. രഞ്ജിത്തിന്റെ ബ്ലാക്ക് എന്ന ചിത്രത്തിലെ കാരിക്കാമുറി ഷണ്മുഖനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് വിവരം. അഭിരാമിയും സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
