1 7

സ്വര്‍ണപ്പണയ വായ്പ വിപണിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വന്‍ വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സംഘടിത മേഖലയിലെ ബാങ്കുകളും എന്‍ബിഎഫ്സികളും നല്‍കുന്ന ഗോള്‍ഡ് ലോണുകളുടെ മൂല്യം അഞ്ചു വര്‍ഷം കൊണ്ട് നാലു മടങ്ങ് വര്‍ധനയാണ് കൈവരിച്ചത്. എന്നിരുന്നാലും, മൊത്തം സ്വര്‍ണപ്പണയ വിപണിയുടെ 10 ശതമാനത്തില്‍ താഴെ മാത്രമാണ് ഇനിയും സംഘടിത മേഖലയ്ക്ക് കൈവശപ്പെടുത്താന്‍ സാധിച്ചിട്ടുള്ളത് എന്നത് ഈ രംഗത്തെ വന്‍ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു. രാജ്യത്തെ മൊത്തം ഗോള്‍ഡ് ലോണ്‍ വിപണി പരിശോധിക്കുമ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് ഏറ്റവും ഉയര്‍ന്ന വിഹിതം കൈയ്യാളുന്നത്. മുമ്പ് എന്‍ബിഎഫ്സികള്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഈ മേഖലയിലേക്ക് പൊതുമേഖലാ ബാങ്കുകളും മുന്‍നിര സ്വകാര്യ ബാങ്കുകളും സജീവമായി രംഗത്തിറങ്ങിയതാണ് വായ്പകളില്‍ വലിയ വര്‍ധനയുണ്ടാക്കിയത്. ബാങ്കുകളുടെ മൊത്തം വായ്പാ പോര്‍ട്ട്‌ഫോളിയോയില്‍ സ്വര്‍ണപ്പണയ വായ്പകളുടെ വിഹിതം വലിയ തോതില്‍ വര്‍ധിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *