Untitled design 2026 09 05T114911.672

രമ്യാ ഹരിദാസ് എംഎൽഎയും കോൺഗ്രസ് നേതാക്കളും തമ്മിലുള്ള ചിറയിൻകീഴിലെ സംഭവവികാസങ്ങളെ കുറിച്ച് പാർട്ടി അന്വേഷിക്കും. രമ്യ ഹരിദാസിന് ഒപ്പം ഉള്ള പാളയം പ്രദീപിനെതിരെ ആലത്തൂരിലും പരാതി ഉയർന്നിരുന്നു. പരാതിയുമായി രമ്യ ഹരിദാസും നേതൃത്വത്തെ സമീപിക്കും. സംഭവത്തിൽ എംഎൽഎയുടെ പരാതിയിൽ 7 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ എസ്‍സി, എസ് ടി വകുപ്പടക്കം ജാമ്യമില്ല വകുപ്പ്  ചുമത്തികേസെടുത്തിട്ടുണ്ട്. തന്നെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ മോശം പ്രചരണം നടത്തിയതാണ് താൻ ചോദ്യം ചെയ്തതെന്ന് രമ്യ ഹരിദാസ് വ്യക്തമാക്കി. വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയാണ് തന്നെ ആക്രമിച്ചതെന്നും വസ്ത്രം  ഉൾപ്പെടെ വലിച്ചുകീറിയെന്നും കൈയിൽ പിടിച്ചെന്നും രമ്യ ഹരിദാസ് ആരോപിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *