w 412h 232croprect 2x0x1916x1078imgid 01m1m2mg7mhbhnydtabmttc57zimgname vlcsnap 2026 09 03 22h15m57s113 1788453994740

കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുജാഹിദ് വിദ്യാർത്ഥി വിഭാഗമായ ഐ എസ് എം (ISM) രംഗത്തെത്തി. തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നുപറയാൻ രാജ്യത്തെ ഭരണഘടന പൗരന്മാർക്ക് അവകാശം നൽകുന്നുണ്ടെന്നും എന്നാൽ സ്ത്രീകൾ വീട്ടിൽത്തന്നെ ഇരിക്കണമെന്ന് പറയാൻ കാന്തപുരത്തിന് യാതൊരു അർഹതയുമില്ലെന്നും ഐ എസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി വ്യക്തമാക്കി. വ്യക്തിപരമായ അവകാശലംഘനങ്ങൾ ആരു നടത്തിയാലും അത് തിരുത്തപ്പെടേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്ത ഇപ്പോഴും പിന്തുടരുന്നത് പിന്തിരിപ്പൻ ആശയങ്ങളാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, സംഘടനയ്ക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളിൽ നിന്ന് പൊതുജന ശ്രദ്ധ തിരിച്ചുവിടാനാണ് കാന്തപുരം ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും വിമർശിച്ചു. കാന്തപുരത്തിന് സ്വന്തം അനുയായികൾക്ക് ഉപദേശങ്ങൾ നൽകാനുള്ള സ്വാതന്ത്ര്യമുണ്ട്. മതപരമായ കാര്യങ്ങൾ വ്യക്തമാക്കിയതിന്റെ പേരിൽ അദ്ദേഹത്തെ അധിക്ഷേപിക്കുന്നത് ശരിയല്ലെങ്കിലും, സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന അദ്ദേഹം തിരുത്തുക തന്നെ വേണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *