ശ്രീനാഥ് ഭാസിയെ നായകനാക്കി ശശിധര കെ.എം. സംവിധാനം ചെയ്യുന്ന ‘ക്രെഡിറ്റ് സ്കോര്‍’ എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. ഇതോട് അനുബന്ധിച്ചുള്ള ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ക്രെഡിറ്റ് സ്കോര്‍ എത്രത്തോളം പ്രധാനമാണെന്നും അതിന്റെ നൂലാമാലകള്‍ എന്തൊക്കെയാണെന്നും കാട്ടിത്തരുന്നതാകും ചിത്രമെന്നാണ് ടീസര്‍ നല്കുന്ന സൂചന. ശ്രീനിഷ് വാസുദേവ് എന്ന കഥാപാത്രത്തെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്നത്. പി.എസ്. ജയഹരിയാണ് സംഗീതം ഒരുക്കിയത്. ശ്രീനാഥ് ഭാസിക്കൊപ്പം സുഹാസിനി മണിരത്നം, സോഹന്‍ സീനുലാല്‍, ചാന്ദിനി, മാല പാര്‍വതി, സാബുമോന്, ബാലാജി ശര്‍മ, പ്രമോദ് (ഉപ്പ്), ജാസിം (ചൂരല്‍), സുമിന്‍, അയ്യപ്പ ബൈജു, മനോജ് ഗിന്നസ്, ബിനോജ് കുളത്തൂര്‍, അജി ധന്വന്തരി, ഹരി നമ്പൂതിരി, നിഖില്‍, ലെന, ജഗദീഷ് പ്രസാദ്, ശരത് വിനായക്, ഷാജി ഫ്രാന്‍സിസ് എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
