ആറന്മുള ഉത്രട്ടാതി ജലമേള ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആചാര സംരക്ഷണത്തിന്റെ കാഴ്ചയാണ് ആറന്മുള വള്ളംകളിയിലൂടെ കാണാനാവുന്നതെന്ന് ഉപരാഷ്ട്രപതി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മന്ത്രിമാരായ രമേശ് ചെന്നിത്തല, റോജി എം ജോൺ, മോൻസ് ജോസഫ്, പി സി വിഷ്ണുനാഥ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. നെഹ്റ്രു ട്രോഫി മാതൃകയിലാണ് വള്ളംകളി നടക്കുക. ഏറ്റവും കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്യുന്ന പള്ളിയോടം മന്നം ട്രോഫിയിൽ മുത്തമിടും. എ – ബി ബാച്ചുകളിലായി 51 പള്ളിയോടങ്ങളാണ് ഇത്തവണ മത്സരത്തിൽ പങ്കെടുക്കുന്നത്.
ആറന്മുള ഉത്രട്ടാതി ജലമേള ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു
