മണിപ്പൂരിലെ നൊനെ ജില്ലയിൽ ശനിയാഴ്ച പുലർച്ചെ രണ്ട് സായുധ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജംഗൈലിംഗ് ഗോൺമെയ് ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ഇംഫാലിലെ ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു.
മണിപ്പൂരിൽ സായുധ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി
