യൂണികോണ്‍ ക്ലബില്‍ ഇടംപിടിച്ച് നോയിഡ ആസ്ഥാനമായ സ്പിരിച്വല്‍-ടെക് പ്ലാറ്റ്ഫോം ആസ്ട്രോടോക്ക്. ഒരു ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണയത്തോടെയാണ് ഈ സ്റ്റാര്‍ട്ടപ്പ് യൂണികോണ്‍ ക്ലബിലെത്തിയത്. പുനീത് ഗുപ്തയും അന്മോള് ജെയ്നും ചേര്‍ന്ന് 2017ലാണ് ആസ്ട്രോടോക്കിന് തുടക്കമിട്ടത്. ഉപയോക്താക്കളെ ജ്യോതിഷികളുമായി ബന്ധിപ്പിക്കുന്ന പ്ലാറ്റ്ഫോമായാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ 13,000ത്തിലധികം ജ്യോതിഷികള്‍ പ്ലാറ്റ്ഫോമിന്റെ ഭാഗമാണ്. ആപ്പിലൂടെ പ്രതിദിനം ഒരു ലക്ഷത്തിലധികം മിനിറ്റ് കണ്സള്ട്ടേഷന് നടക്കുന്നു. മാനസിക സമ്മര്‍ദ്ദം, വെല്‍നസ് എന്നിവയുമായി ബന്ധപ്പെട്ട ആത്മീയ സേവനങ്ങളും ആത്മീയ രത്നങ്ങള്‍, രുദ്രാക്ഷം, പൈറൈറ്റ്, വാസ്തു ഉല്പന്നങ്ങള്, ധനയോഗ് ഉല്പന്നങ്ങള് എന്നിവയും കമ്പനി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെ വില്‍ക്കുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ആസ്ട്രോടോക്ക് 1,176 കോടി രൂപയുടെ വരുമാനം നേടി. ലാഭം 285 കോടി രൂപയായിരുന്നു.
യൂണികോണ്‍ ക്ലബിലെത്തി ആസ്ട്രോടോക്ക്
