ചില്ലറ വില്‍പ്പന രംഗത്ത് ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യതകള്‍ എങ്ങനെ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന് പരിശോധിക്കുകയാണ് റിസര്‍വ് ബാങ്ക്. പദ്ധതിയുടെ ഭാഗമായി എസ്ബിഐ അടക്കമുള്ള അഞ്ചു ബാങ്കുകളെ തെരഞ്ഞെടുത്തു. എസ്ബിഐയ്ക്ക് പുറമേ എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് തുടങ്ങിയവയാണ് മറ്റു ബാങ്കുകള്‍. നിലവിലെ ഡിജിറ്റല്‍ ഇടപാടുകളുമായി പരസ്പരം സഹകരിച്ച് ഡിജിറ്റല്‍ കറന്‍സിക്ക് മുന്നോട്ടുപോകാന്‍ സാധിക്കുമോ എന്നതടക്കമുള്ള കാര്യങ്ങളാണ് റിസര്‍വ് ബാങ്ക് പരിശോധിക്കുന്നത്. അല്ലാത്ത പക്ഷം ഡിജിറ്റല്‍ കറന്‍സിക്കായി പുതിയ വ്യവസ്ഥകള്‍ കൊണ്ടുവരേണ്ടി വരുമോ എന്ന ആലോചനയും റിസര്‍വ് ബാങ്കിനുണ്ട്. നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പരീക്ഷണം നടത്തുന്നത്. വരുംദിവസങ്ങളില്‍ പരീക്ഷണത്തിനായി കൂടുതല്‍ ബാങ്കുകളെ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചില്ലറ വില്‍പ്പന രംഗത്ത് ഡിജിറ്റല്‍ കറന്‍സി!
