മനുഷ്യബന്ധങ്ങള്‍ക്ക് ഭൗതികശാസ്ത്രത്തിലെ ‘റെസൊണന്‍സ് (അനുരണനം), ‘റിലേറ്റീവ് മോഷന്‍’ (ആപേക്ഷിക ചലനം) എന്നിവയുമായി എന്ത് ബന്ധമാണുള്ളത്? കാറ്റിന്റെയും മഴയുടെയും താളങ്ങളില്‍ തുടങ്ങി, ബാലിസ്റ്റിക്സിലൂടെ സഞ്ചരിച്ച്, സ്ട്രക്ചറല്‍ എന്‍ജിനീയറിങ്ങില്‍ എത്തിനില്‍ക്കുന്ന ഒരു നോവല്‍. പ്രപഞ്ചത്തിന്റെ ഫ്രീക്വന്‍സികള്‍ മനുഷ്യരുടെ ഹൃദയമിടിപ്പുകളുമായി എങ്ങനെ സംവദിക്കുന്നുവെന്നും ലോകത്തിന്റെ രണ്ട് വിപരീത ധ്രുവങ്ങളില്‍ നില്‍ക്കുമ്പോഴും ഒരേ ആവൃത്തിയില്‍ തുടിക്കുന്ന മനസ്സുകള്‍ എങ്ങനെ ഒന്നാകുമെന്നും എല്ലാവര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ വളരെ ലളിതമായി വരച്ചുകാട്ടുന്നു. ‘പ്രണയധ്വനി’. ബിനില്‍ ചന്ദ്രന്‍. ഡിസി ബുക്‌സ്. വില 269 രൂപ.
