ഇന്ത്യയിലെ 300 മുന്‍നിര കുടുംബ ബിസിനസുകളുടെ ആകെ മൂല്യം 1.46 ട്രില്യണ്‍ ഡോളറായി (ഏകദേശം 138 ലക്ഷം കോടി രൂപ) ഉയര്‍ന്നു. ഈ 300 ബിസിനസുകളെ മാത്രം ഒരു രാജ്യമായി കണക്കാക്കിയാല്‍ ലോകത്തിലെ 18-ാമത്തെ വലിയ സാമ്പത്തിക ശക്തിയായി അത് മാറും. സൗദി അറേബ്യ, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, പോളണ്ട് എന്നീ പ്രമുഖ രാജ്യങ്ങളുടെ ജിഡിപിയെക്കാള്‍ കൂടുതലാണ് ഈ ബിസിനസുകളുടെ മൂല്യം. ഓഗസ്റ്റ് 11ന് പുറത്തുവന്ന ‘ബാര്‍ക്ലേയ്‌സ് പ്രൈവറ്റ് ക്ലയന്റ്‌സ്-ഹുറൂണ്‍ ഇന്ത്യ’ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഇന്ത്യയിലെ മൊത്തം കോര്‍പറേറ്റ് നികുതി വരുമാനത്തിന്റെ 17 ശതമാനം ഇവരുടെ സംഭാവനയാണ്. ഏകദേശം 1.9 ലക്ഷം കോടി രൂപ വരുമിത്. മുകേഷ് അംബാനി കുടുംബം ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കുടുംബ ബിസിനസ് എന്ന സ്ഥാനം നിലനിര്‍ത്തി. സുനില്‍ ഭാരതി മിത്തല്‍, കുമാര്‍ മംഗളം ബിര്‍ള, ജിന്‍ഡാല്‍, അഹുജ എന്നീ കുടുംബങ്ങളാണ് ഇതില്‍ പ്രധാനികള്‍. 352 ശതമാനം വളര്‍ച്ചയോടെ ഇവരുടെ ബിസിനസ് മൂല്യം 37,500 കോടിയായി.
കുടുംബ ബിസിനസുകളുടെ ആകെ മൂല്യം 138 ലക്ഷം കോടി രൂപയായി
