മലയാള സിനിമയില്‍ തന്റേതായ ശൈലികൊണ്ട് ശ്രദ്ധേയനായ ടിനു പാപ്പച്ചന്‍ ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന റോ ആക്ഷന്‍ ചിത്രം ‘കൊല്ലം കോട്ട കമ്പനി’യുടെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ചിത്രത്തിന്റെ ‘ലോക്കല്‍’ സ്വഭാവത്തെ അടിവരയിടുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയത്. കൊല്ലം കേന്ദ്രീകരിച്ചു കഥ നടക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ പുതുമുഖങ്ങളാണ് അവതരിപ്പിക്കുന്നത്. അരുണ്‍ നാരായണ്‍, അഞ്ജന ഫിലിപ്പ്, ബിനു എസ്.ഡി, ടിനു പാപ്പച്ചന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അച്ചു ബേബി ജോണ്‍ സഹനിര്‍മ്മാതാവായി ചിത്രത്തിലുണ്ട്. ടിനു പാപ്പച്ചന്‍ സിനിമകളുടെ നട്ടെല്ലായ ശക്തമായ സാങ്കേതിക പ്രവര്‍ത്തകരുടെ നിര തന്നെയാണ് ഈ ചിത്രത്തിനുമുള്ളത്. ആര്‍. അരവിന്ദന്‍, സുജിത്ത് സുന്ദരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസിന്റെ സംഗീതം ഈ ചിത്രത്തിലുമുണ്ട്. ഛായാഗ്രഹണം റാഹില്‍ നിര്‍വ്വഹിക്കുന്നു.
