സ്വര്‍ണത്തിന് വലിയ കുതിപ്പ്. സംസ്ഥാനത്ത് ഇന്നും അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും ഇന്ന് കൂടി. ഒരു ഗ്രാമിന് ഇന്നത്തെ വില 13,965 രൂപയാണ്. പവന്‍ വില 1,11,720 രൂപയും. ഓഗസ്റ്റില്‍ ആദ്യത്തെ എട്ടുദിവസം കൊണ്ട് പവനില്‍ 6,000 രൂപയ്ക്ക് മുകളിലാണ് കൂടിയത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 80 രൂപ വര്‍ധിച്ച് 11,475 രൂപയിലെത്തി, പവന്‍വില 91,800 രൂപ. 14 കാരറ്റിന് ഗ്രാമിന് 8,935 രൂപയും പവന് 71,480 രൂപയുമാണ് ഇന്നത്തെ വില. വെള്ളിവില ഇന്നും ഗ്രാമിന് 245 രൂപയില്‍ തുടരുന്നു. ഏഴ് മാസത്തോളം നീണ്ടുനിന്ന വലിയ തിരുത്തലിന് ശേഷം അന്താരാഷ്ട്ര സ്വര്‍ണ്ണവിപണി വീണ്ടും ശക്തമായി തിരിച്ചുവരുന്നതാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്.
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന, പവന് 1,11,720 രൂപ!
