ഓഗസ്റ്റ് മാസത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വമ്പന്‍ ഓഫറുകളുമായി ഹ്യുണ്ടായി. കമ്പനിയുടെ ജനപ്രിയ 5 സീറ്റര്‍ സെഡാനായ വെര്‍ണയ്ക്ക് ഈ മാസം 95,000 രൂപ വരെ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പഴയ മോഡല്‍ വാങ്ങുന്നവര്‍ക്ക് പരമാവധി 95,000 രൂപ വരെയും പുതിയ വെര്‍ണയ്ക്ക് 65,000 രൂപ വരെയും ആനുകൂല്യം ലഭിക്കും. ക്യാഷ് ഡിസ്കൌണ്ടിന് പുറമെ എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ആനുകൂല്യം തുടങ്ങിയ ഓഫറുകളും ലഭ്യമായേക്കും. വെര്‍ണയില്‍ രണ്ട് പെട്രോള്‍ എന്ജിന് ഓപ്ഷനുകളാണ് ഹ്യുണ്ടായി നല്‍കുന്നത്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്ജിന് 115 ബി.എച്ച്.പി. കരുത്ത് ഉല്‍പ്പാദിപ്പിക്കുന്നു. രണ്ടാമത്തെ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്ജിന് 160 ബി.എച്ച്.പി. കരുത്ത് നല്കുന്നു. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എന്ജിന് ലിറ്ററിന് 18.6 മുതല്‍ 19.6 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കും. ടര്‍ബോ പെട്രോള്‍ പതിപ്പിന് 18.2 മുതല്‍ 20.6 കിലോമീറ്റര്‍ വരെയാണ് ഇന്ധനക്ഷമത. ഹ്യുണ്ടായി വെര്‍ണയുടെ എക്സ് ഷോറൂം വില ഏകദേശം 11 ലക്ഷം രൂപ മുതല്‍ 17.48 ലക്ഷം രൂപ വരെയാണ്.
വെര്‍ണയ്ക്ക് ഈ മാസം 95,000 രൂപ വരെ കിഴിവ്
