നാലുവര്‍ഷത്തിനിടെ ഇതാദ്യമായി ഇന്ത്യയിലേക്കുള്ള ഐഫോണ്‍ വരവില്‍ ഇടിവ് രേഖപ്പെടുത്തി. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്നുശതമാനമാണ് കുറവുണ്ടായത്. ഈ കാലയളവില്‍ സ്മാര്‍ട്ട്ഫോണ്‍ വിതരണത്തില്‍ 10 ശതമാനമാണ് കുറവുണ്ടായത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളുടെ പട്ടികയില്‍നിന്ന് ആപ്പിള്‍ പുറത്തായി. 2019 മുതല്‍ 33 ശതമാനം വാര്‍ഷിക വളര്‍ച്ചയുണ്ടായിരുന്ന സ്ഥാനത്ത് ഈ വര്‍ഷം 1.5 കോടി യൂണിറ്റുകളുടെ വില്പന മാത്രമാണ് ലക്ഷ്യമിടുന്നത്. സ്മര്‍ട്ട്ഫോണ്‍ വില്‍പ്പനയിലെ കുറവും ഉയര്‍ന്ന വിലയും ലഭ്യതയിലുണ്ടായ ഇടിവുമൊക്കെയാണ് കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ 15 ശതമാനംവരെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഐഫോണ്‍ 17ന്റെ ലഭ്യതക്കുറവ് വില്‍പ്പനയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ഇന്ത്യയിലേക്കുള്ള ഐഫോണ്‍ വരവില്‍ ഇടിവ്
