മഹാഭാരതത്തിലെ വീരനായകന് കര്‍ണ്ണന്റെ കഥ പല നോവലുകള്‍ക്കും വിഷയമായിട്ടുണ്ട്. എന്നാല്‍ ഭാവന ചോര്‍ത്തിക്കളഞ്ഞ് യുക്തിയുടെ പക്ഷത്തുനിന്ന് ഹൃദയത്തിന്റെ ഭാഷയില്‍ ആഖ്യാനം ചെയ്യുന്ന കൃതിയാണിത്. രാധയുടെ പുത്രന് കര്‍ണ്ണനെ മഹാഭാരത കഥയുടെ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളില്‍ കൊണ്ടുനിര്‍ത്തി വായനക്കാര്‍ക്ക് ചിന്തിക്കാന്‍ വഴിയൊരുക്കുന്ന കൃതിയാണിത്. ധര്‍മ്മാധര്‍മ്മ വിവേചനങ്ങള്‍ ശരിയായ വിധത്തില്‍ അപഗ്രഥിക്കുമ്പോഴും നീതിയുടെ കൊടിക്കൂറ ഉയര്‍ത്തിക്കെട്ടുന്ന ഈ നോവല്‍ കര്‍ണ്ണനെപ്പറ്റി എഴുതപ്പെട്ടിട്ടുള്ളതില് വച്ച് ഏറ്റവും പുതുമ അവകാശപ്പെടുന്ന കൃതിയാണ്. ‘രാധേയ കര്ണ്ണന്’. എസ് ശങ്കര്‍. പരിധി പബ്ളിക്കേഷന്‍സ്. വില 361 രൂപ.
രാധേയ കര്ണ്ണന്
