എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം കൂടി ഹൈക്കോടതി സമയം അനുവദിച്ചു. ഇത് അവസാന അവസരമാണെന്ന് കോടതി മുന്നറിയിപ്പ് നല്കി. അതേസമയം, കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ഉപഹർജിയിൽ പ്രോസിക്യൂഷൻ മറുപടി നൽകാൻ സാവകാശം തേടി. അന്വേഷണത്തിൽ കോടതി കൂടി അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് കേസിലെ കക്ഷിയായ എം എസ് അനിൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ മുന്നറിയിപ്പുമായി ഹൈക്കോടതി
