മെറ്റയുടെ എഐ അധിഷ്ഠിതമായ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് റിക്കവറി സിസ്റ്റത്തിലെ ഗുരുതരമായ പിഴവ് മുതലെടുത്ത് ഹാക്കര്‍മാര്‍ ആഗോളതലത്തില്‍ ഇരുപതിനായിരത്തിലധികം അക്കൗണ്ടുകളുടെ നിയന്ത്രണം കൈക്കലാക്കി. അക്കൗണ്ട് റിക്കവറി സമയത്ത് നല്‍കുന്ന ഇമെയില്‍ വിലാസം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുമായി ബന്ധമുള്ളതാണോ എന്ന് പരിശോധിക്കുന്നതില്‍ എഐ സംവിധാനം പരാജയപ്പെട്ടതാണ് ഹാക്കര്‍മാര്‍ക്ക് സഹായകമായത്. എഐ സംവിധാനത്തെ കബളിപ്പിച്ച് ഇരകളുടെ അക്കൗണ്ടുകളുമായി ഹാക്കര്‍മാര്‍ തങ്ങളുടെ സ്വന്തം ഇമെയില്‍ വിലാസങ്ങള്‍ ബന്ധിപ്പിക്കുകയും, തുടര്‍ന്ന് പാസ്വേഡ് റീസെറ്റ് കോഡ് സ്വന്തമാക്കി അക്കൗണ്ടുകളില്‍ പ്രവേശിക്കുകയുമാണ് ചെയ്തത്. എന്നാല്‍ പ്രശ്‌നം പൂര്‍ണ്ണമായും പരിഹരിച്ചതായി മെറ്റ അറിയിച്ചു. ബാധിക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് പുതിയ പാസ്വേഡും കൂടുതല്‍ സുരക്ഷാ പരിശോധനകളും നല്‍കിയതിന് ശേഷമേ അക്കൗണ്ടുകളിലേക്ക് വീണ്ടും പ്രവേശിക്കാന്‍ സാധിക്കൂ.
ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പിഴവ് സമ്മതിച്ച് മെറ്റ
