വ്യത്യസ്തമായ മേക്കിങ് ശൈലിയും ദൃശ്യാവിഷ്‌കാരങ്ങളും കൊണ്ട് ബിഗില്‍ ബിനോയിയുടെ പുതിയ മ്യൂസിക് വീഡിയോ ‘നീലി’ എത്തി. സംവിധായകന്‍, ഛായാഗ്രാഹകന്‍, എഴുത്തുകാരന്‍ എന്നീ ചുമതലകള്‍ ഒരുമിച്ച് നിര്‍വഹിച്ചാണ് ബിഗില്‍ ബിനോയ് ഈ പ്രോജക്ട് ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ നാടോടിക്കഥകളിലും ഐതിഹ്യങ്ങളിലും ഇടംപിടിച്ച കള്ളിയങ്കാട്ട് നീലിയെ ആസ്പദമാക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. പുലര്‍ച്ചെ 4 മണിക്ക് ആരംഭിച്ച് അടുത്ത ദിവസം പുലര്‍ച്ചെ 4 മണിവരെ നീണ്ടുനിന്ന 24 മണിക്കൂര്‍ തുടര്‍ച്ചയായ ഷൂട്ടിംഗിലൂടെയാണ് മ്യൂസിക് വീഡിയോ ചിത്രീകരിച്ചത്. ഗായകരായ മധു ബാലകൃഷ്ണന്‍, ചിത്ര അരുണ്‍ എന്നിവരാണ് ആലാപനം. സോഷ്യല്‍ മീഡിയയില്‍ ഒരു മില്യണിലധികം ഫോളോവേഴ്‌സുള്ള ഗോപിക കീര്‍ത്തിയാണ് ‘നീലി’ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗോപികയ്‌ക്കൊപ്പം സ്‌നേഹയും ഗാനത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
