ഇ-ട്രോണ്‍ ഇലക്ട്രിക് എസ്യുവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പായ ഔഡി ക്യു8 ഇ-ട്രോണ്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചു. 2023 ഫെബ്രുവരിയില്‍ ഈ മോഡല്‍ ആഗോള വിപണിയില്‍ വില്‍പ്പനയ്ക്കെത്തും. 50, 55, എസ് എന്നീ മൂന്ന് വേരിയന്റുകളില്‍ വരുന്ന ബ്രാന്‍ഡിന്റെ പുതിയ മുന്‍നിര ഇലക്ട്രിക് എസ്യുവിയായിരിക്കും പുതിയ ക്യു8 ഇ-ട്രോണ്‍. 50, 55 വേരിയന്റുകളില്‍ മുന്നിലും പിന്നിലും ഇരട്ട മോട്ടോറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആദ്യത്തേത് 664എന്‍എം ടോര്‍ക്കോടുകൂടി 340ബിഎച്ച്പി കരുത്ത് സൃഷ്ടിക്കുമ്പോള്‍, രണ്ടാമത്തേത് 408ബിഎച്ച്പിയും 664എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. എസ് മോഡലിന് പിന് ആക്സിലില്‍ ഇരട്ട-മോട്ടോര്‍ സജ്ജീകരണമുണ്ട്. കൂടാതെ 503ബിഎച്ച്പി പവറും 973എന്‍എം ടോര്‍ക്കും നല്കുന്നു. 11 കിലോവാട്ട് എസി ചാര്‍ജര്‍ ഉപയോഗിച്ച് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ 9 മണിക്കൂറും 15 മിനിറ്റും 150 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജര്‍ വഴി വെറും 28 മിനിറ്റും എടുക്കും.