വെറുമൊരു ഫാഷന്റെ പേരില്‍ മാത്രം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നത് അടിയന്തരമായി നിര്‍ത്താന്‍ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ആമസോണ്‍. ജീവനക്കാര്‍ക്കിടയില്‍ എഐ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ആമസോണ്‍ ‘കീരോറാങ്ക്’ എന്ന പേരില്‍ ഒരു ആഭ്യന്തര ലീഡര്‍ബോര്‍ഡ് തയാറാക്കിയിരുന്നു. ആരാണോ ഏറ്റവും കൂടുതല്‍ അക ടോക്കണുകള്‍ ഉപയോഗിക്കുന്നത്, അവര്‍ക്ക് ലീഡര്‍ബോര്‍ഡില്‍ ഒന്നാം സ്ഥാനം ലഭിക്കും. എന്നാല്‍ പ്രതീക്ഷിച്ചതിന് വിപരീതമായാണ് കാര്യങ്ങള്‍ സംഭവിച്ചത്. ഒന്നാമതെത്താന്‍ ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും എഐ ടോക്കണുകള്‍ വാരിവലിച്ച് എല്ലാവരും ഉപയോഗിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിന്റെ ഫലമോ പൂജ്യം, ബില്‍ ആകട്ടെ ലക്ഷങ്ങളും. കാര്യങ്ങള്‍ കൈവിട്ടുപോയെന്ന് മനസിലാക്കിയ ആമസോണ്‍ ഒടുവില്‍ ആ ലീഡര്‍ബോര്‍ഡ് തന്നെ പൂട്ടി. വലിയ പിരിച്ചുവിടലുകള്‍ നടത്തുമ്പോഴും, മറുവശത്ത് എ ഐ ഇന്‍ഫ്രാസ്ട്രക്ചറിനായി മാത്രം ഈ വര്‍ഷം 200 ബില്യണ്‍ ഡോളറോളം മൂലധനച്ചെലവ് പ്രതീക്ഷിക്കുന്ന കമ്പനിയാണ് ആമസോണ്‍.
എഐ ഉപയോഗം നിര്‍ത്താന്‍ ജീവനക്കാരോട് ആമസോണ്‍
