ഇന്ത്യയിലെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ട്രയംഫ്, പുതിയ ലിമിറ്റഡ് എഡിഷന്‍ സ്ട്രീറ്റ് ട്രിപ്പിള്‍ 765 ആര്‍എക്‌സ് പുറത്തിറക്കി. 2026 അണ്‍ലീഷ്ഡ് കാമ്പെയ്നിന്റെ ഭാഗമായാണ് കമ്പനി ഈ ബൈക്ക് അവതരിപ്പിച്ചത്. 13.91 ലക്ഷം രൂപയാണ് പുതിയ ബൈക്കിന്റെ എക്‌സ്-ഷോറൂം വില. 2025 നവംബറില്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷമാണ് മോഡല്‍ ഇപ്പോള്‍ ഇന്ത്യയില്‍ എത്തുന്നത്. കമ്പനിയുടെ പുതുക്കിയ ബോണവില്ലെ സീരീസിനും സ്പീഡ് ട്വിന്‍ 1200 കഫേ റേസര്‍ എഡിഷനും ഒപ്പം ഇത് ലഭ്യമാകും. നിലവിലുള്ള സ്ട്രീറ്റ് ട്രിപ്പിള്‍ 765 ആര്‍എസ് ന്റെ കൂടുതല്‍ ട്രാക്ക്-ഫോക്കസ്ഡ് പതിപ്പായിട്ടാണ് സ്ട്രീറ്റ് ട്രിപ്പിള്‍ 765 ആര്‍എക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. 765 സിസി ലിക്വിഡ്-കൂള്‍ഡ് ഇന്‍ലൈന്‍-ട്രിപ്പിള്‍ എഞ്ചിന്‍ ഉണ്ട്. ഈ എഞ്ചിന്‍ 12,000 ആര്‍പിഎമ്മില്‍ 130 ബിഎച്പി പവറും 9,500 ആര്‍പിഎമ്മില്‍ 80 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.
സ്ട്രീറ്റ് ട്രിപ്പിള്‍ 765 ആര്‍എക്‌സ് പുറത്തിറക്കി ട്രയംഫ്
