ആപ്പിള്‍ ഫോണുകളിലെ വോയ്സ് അസിസ്റ്റന്റായ ‘സിരി’യെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ കൂടുതല്‍ മെച്ചടുത്താന്‍ ഒരുങ്ങുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന ഡബ്ല്യു.ഡബ്ല്യു.ഡി.സി 2026 വേദിയില്‍ അവതരിപ്പിക്കുന്ന ഐ.ഒ.എസ് 27ന് ഒപ്പമായിരിക്കും പുതിയ സിരി എത്തുക. എന്നാല്‍ തുടക്കത്തില്‍ ഇതൊരു പരീക്ഷണ പതിപ്പായി മാത്രമായിരിക്കും പുറത്തിറങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപയോക്താക്കളുടെ സ്വകാര്യതക്ക് വലിയ മുന്‍ഗണന നല്‍കിയാണ് ആപ്പിള്‍ പുതിയ സിരി തയാറാക്കുന്നത്. സിരിയുമായി നടത്തുന്ന സംഭാഷണങ്ങള്‍ തനിയെ ഡിലീറ്റാകുന്ന ‘ഓട്ടോ ഡിലീറ്റിങ് ചാറ്റ്’ ഫീച്ചര്‍ ഇതിലുണ്ടാകും. ചാറ്റ് ജിപിടിയും ജെമിനിയും ഉപയോക്താക്കളുടെ ചാറ്റ് വിവരങ്ങള്‍ സൂക്ഷിച്ചുവെക്കുമ്പോള്‍ ആപ്പിള്‍ അത് ഉടന്‍ തന്നെ മായ്ച്ചുകളഞ്ഞ് കൂടുതല്‍ സുരക്ഷ ഉറപ്പാക്കും. ഇതുകൂടാതെ കഴിഞ്ഞ വര്‍ഷം ആപ്പിള്‍ അവതരിപ്പിച്ച എ.ഐ ഇമോജി ഫീച്ചറായ ‘ജെന്‍മോജി’യും കൂടുതല്‍ മാറ്റങ്ങളോടെ ഈ അപ്ഡേറ്റില്‍ മെച്ചപ്പെടുത്തുന്നുണ്ട്.
‘സിരി’യെ കൂടുതല്‍ മെച്ചടുത്താന്‍ ആപ്പിള്‍
